നിതീഷ് വലിയ സിഗ്നൽ തന്നിട്ടുണ്ട്!; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹാട്രിക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം നടത്തിയതിന്‍റെ പേരില്‍ വിമര്‍ശനമേറ്റുവാങ്ങിയ നിതീഷ് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹാട്രിക്കുമായി ഇന്ത്യൻ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി. ആന്ധ്രയ്ക്ക് വേണ്ടിയായിരുന്നു മധ്യപ്രദേശിനെതിരെ താരത്തിന്റെ പ്രകടനം.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം നടത്തിയതിന്‍റെ പേരില്‍ വിമര്‍ശനമേറ്റുവാങ്ങിയ നിതീഷ് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. എന്നാല്‍ നിതീഷിന്‍റെ ഹാട്രിക്കിനും ആന്ധ്രയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. മത്സരത്തില്‍ മധ്യപ്രദേശ് നാലു വിക്കറ്റ് ജയം നേടി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 19.1 ഓവറില്‍ 112 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മധ്യപ്രദേശ് 17.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മൂന്നോവറാണ് മത്സരത്തിൽ നിതീഷ് എറിഞ്ഞിരുന്നത്. 17 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ എടുക്കാനായി.

മൂന്നാം ഓവറിലായിരുന്നു ഈ ഹാട്രിക്ക്. മധ്യപ്രദേശിന്റെ ഹര്‍ഷ് ഗാവ്‌ലി, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, രജത് പാട്ടീദാർ എന്നിവരെയാണ് പുറത്താക്കിയത്.

Content Highlights: hatrick for nitish kumar reddy in syed mushthaq ali trophy

To advertise here,contact us