'ഞങ്ങളുടെ പ്രധാനപ്പെട്ട വിക്കറ്റാണത്, ഒരു സംശയവുമില്ല'; അഭിഷേക് ശര്‍മയെ പുറത്താക്കുമെന്ന് ഉറപ്പിച്ച് മാര്‍ക്രം

നാളെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര ആരംഭിക്കുന്നത്

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ യുവ ഓപ്പണർ അഭിഷേക് ശർമയെ പുറത്താക്കുന്നതിനെ കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം. ഇന്ത്യൻ ബാറ്റിങ്ങിന്റെ കരുത്തായ യുവതാരത്തെ എളുപ്പത്തിൽ പൂട്ടാനാകുമെന്ന് മാർക്രം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നാളെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളത്തിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ നായകന്റെ പ്രതികരണം.

'മുമ്പ് ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ ഞാന്‍ അഭിയോടൊപ്പം കളിച്ചിട്ടുണ്ട്. മികച്ച കളിക്കാരനാണ് അദ്ദേഹം. അഭി ഒരു മാച്ച് വിന്നറാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിഷേകിന്റെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്. ആ കാര്യത്തില്‍ യാതൊരു സംശയമില്ല. അഭിഷേകിനെ നേരത്തെ പുറത്താക്കുക എന്നതാണ് ഞങ്ങൾക്ക് മുന്നിലുള്ള വെല്ലുവിളി. നേരിടുന്ന ആദ്യ പന്ത് മുതല്‍ അക്രമിച്ച് കളിക്കുന്ന താരമാണ് അഭിഷേക്. അങ്ങനെ ആഗ്രഹിക്കുന്ന താരങ്ങളുണ്ട്. സ്വാഭാവികമായും ഇപ്പോൾ വരുന്ന യുവതാരങ്ങള്‍ അങ്ങനെയാണ് കളിക്കുന്നത്', മാര്‍ക്രം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാളെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര ആരംഭിക്കുന്നത്. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആ​ദ്യമത്സരം, ടി20 ലോകകപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഇരുടീമുകൾക്കും ഏറെ നിർണായകമാണ് ഈ പരമ്പര.

Content Highlights: South Africa Captain Aiden Markram on Abhishek Sharma ahead of 1st T20

To advertise here,contact us