ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ ബാറ്റിങ് നിരയെക്കുറിച്ചുള്ള ചർച്ചകൾക്ക് മറുപടി നൽകി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മലയാളി സൂപ്പര് താരം സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനെ കുറിച്ചും ക്യാപ്റ്റന് സൂര്യ സംസാരിച്ചു. പരിക്കില് നിന്ന് മോചിതനായി ശുഭ്മന് ഗില് തിരിച്ചെത്തിയതോടെ ഓപ്പണിങ് പൊസിഷന് സഞ്ജുവിന് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇപ്പോള് ഇക്കാര്യത്തില് കൂടുതല് വ്യക്തത വരുത്തിയിരിക്കുകയാണ് ക്യാപ്റ്റന് സൂര്യകുമാര്.
സഞ്ജു സാംസൺ ഓപ്പണർ റോളിലേക്ക് തിരിച്ചെത്തില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ സൂര്യകുമാർ യാദവ് ശുഭ്മൻ ഗിൽ ഓപ്പണർ റോളിൽ കളിക്കുമെന്നും വ്യക്തമാക്കി. ട്വന്റി 20 ഫോർമാറ്റിൽ മൂന്ന് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുന്നവർക്ക് നിശ്ചിത സ്ഥാനമില്ലെന്നും ബാറ്റിംഗ് പൊസിഷനുകളിൽ കളിക്കാർ ഫ്ലെക്സിബിൾ ആയിരിക്കണമെന്നും സൂര്യകുമാർ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാളെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളത്തിലായിരുന്നു സൂര്യയുടെ പ്രതികരണം.
'ആദ്യം സഞ്ജു ടീമിൽ എത്തിയപ്പോൾ ടോപ്പ് ഓർഡറിലായിരുന്നു ബാറ്റ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ഓപ്പണർമാരല്ലാത്ത എല്ലാ താരങ്ങളും ഏത് പൊസിഷനിലും കളിക്കാൻ തയ്യാറായിരിക്കണം. ഓപ്പണിംഗ് സ്ഥാനത്ത് സഞ്ജു നന്നായി കളിച്ചിരുന്നു. പക്ഷേ ശ്രീലങ്കയുമായുള്ള പരമ്പരയിൽ സഞ്ജുവിന് മുമ്പ് ടോപ്പ് ഓർഡറിൽ കളിച്ചിരുന്നത് ഗിൽ ആയിരുന്നു. അതുകൊണ്ട് ഓപ്പണിംഗ് സ്ഥാനം ഗില്ലിന് അർഹതപ്പെട്ടതാണ്', സൂര്യകുമാർ വ്യക്തമാക്കി.
Captain Suryakumar Yadav defends India’s decision to promote Shubman Gill to the opening role ahead of Sanju Samson. 🏏📸: BCCI/X#oneturfnews #indvsa #sanjusamson #shubmangill #cricket pic.twitter.com/PzOihmZ0D3
'സഞ്ജുവിന് ഞങ്ങൾ മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ട്. ഏത് നമ്പറിൽ ബാറ്റ് ചെയ്യാനും അദ്ദേഹം തയ്യാറാണ്. ഏത് പൊസിഷനിലും സാഹചര്യത്തിനനുരിച്ച് മൂന്നാം സ്ഥാനം മുതൽ ആറാം സ്ഥാനം വരെ ബാറ്റ് ചെയ്യാൻ സഞ്ജുവിന് കഴിയുമെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഗില്ലും സഞ്ജുവും ടീമിന്റെ അവിഭാജ്യഘടകങ്ങളാണ്. ഒരാൾ ഓപ്പണർ ആകുമ്പോൾ മറ്റൊരാൾക്ക് ലോവർ ഓഡറിൽ കളിക്കാം. അല്ലെങ്കിൽ ഇരുവർക്കും ഏത് റോളുകളും ഏറ്റെടുക്കാം. അതുകൊണ്ട് തന്നെ ടീമിനു രണ്ടു പേരും മുതൽകൂട്ടാണ്', സൂര്യകുമാർ കൂട്ടിച്ചേർത്തു.
Content highlights: ‘Gave Sanju Samson enough opportunities’: Suryakumar Yadav before T20 against South Africa