ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും തകർപ്പൻ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് ലീഡുയർത്തി ഓസ്ട്രേലിയ.
കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ 60 പോയന്റും 100 പോയന്റ് ശതമാനവുമായാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരക്ക് മുമ്പ് വെസ്റ്റ് ഇന്ഡീസിനെതിരെ കളിച്ച മൂന്ന് മത്സര പരമ്പര ഓസീസ് തൂത്തുവാരിയിരുന്നു.
ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്കയാണ് പോയന്റ് പട്ടികയില് രണ്ടാം സ്ഥാനത്ത്. 36 പോയന്റും 75 പോയന്റ് ശതമാനവുമായാണ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തിയത്.
രണ്ട് ടെസ്റ്റില് ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്റും 66.67 പോയന്റ് ശതമാനവുമായി ശ്രീലങ്കയാണ് മൂന്നാമത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റില് ഒരു ജയവും ഒരു തോല്വിയും അടക്കം 12 പോയന്റും 50 പോയന്റ് ശതമാനവുമുള്ള പാകിസ്താൻ നാലാമത്.
ഇതുവരെ ഒമ്പത് മത്സരം കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്വിയും ഒരു സമനിലയും അടക്കം 52 പോയന്റും 48.15 പോയന്റ് ശതമാനവുമായി അഞ്ചാം സ്ഥാനത്ത് തന്നെയാണ്.
Content highlights: world test ranking; australia first, india and pakistan ranking