വിവാഹം ക്യാൻസൽ; ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് മന്ദാനയും പലാഷും

വിവാഹത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും പലാഷിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോഴും സ്മൃതിയുമൊത്തുള്ള ചിത്രങ്ങളും മുംബൈ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് സ്മൃതിയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയും ഇപ്പോഴുമുണ്ട്.

വിവാഹ പിന്മാറ്റം സോഷ്യല്‍ മീഡിയയിലൂടെ അറിയച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലും.

പലാഷ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന 304 പേരില്‍ സ്മൃതിയോ, സ്മൃതി മന്ദാന ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന 162 പേരില്‍ പലാഷ് മുച്ചലോ ഇല്ല. അതേസയമം, പലാഷ് ഇപ്പോഴും സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്.

വിവാഹത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും പലാഷിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോഴും സ്മൃതിയുമൊത്തുള്ള ചിത്രങ്ങളും മുംബൈ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് സ്മൃതിയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയും ഇപ്പോഴുമുണ്ട്.

അതേ മസയം വിവാഹം മാറ്റിവെച്ച ദിവസം തന്നെ സ്‌മൃതി തന്‍റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് പലാഷുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും ഡീലിറ്റ് ചെയ്തിരുന്നു. ഇന്ത്യൻ ടീമിൽ സ്മൃതിയുടെ അടുത്ത കൂട്ടുകാരിയായ ജെമീമ റോഡ്രിഗസും ഇന്‍സ്റ്റഗ്രാമില്‍ പലാഷിനെ അണ്‍ഫോളോ ചെയ്തിട്ടുണ്ട്.

നീണ്ട കാലത്തെ മൗനത്തിന് ശേഷം ഇന്നാണ് ഇരുവരും വിവാഹം ഉപേക്ഷിച്ചതായി അറിയിച്ചത്. വിവാഹ​ദിനം തന്നെ സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതുമൂലമാണ് വിവാഹം മാറ്റിവച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളെങ്കിലും പിന്നാലെ സ്മൃതിയെ പലാഷ് വഞ്ചിച്ചതാണ് കാരണമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നു. പലാഷുമായുള്ള സ്വകാര്യ ചാറ്റുകൾ മേരി ഡി കോസ്റ്റ എന്ന യുവതി പുറത്തുവിട്ടത് അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി.

വിവാഹം മാറ്റിവച്ചതിന് പിന്നാലെ പലാഷുമൊത്തുള്ള വീഡിയോകൾ സ്മൃതി സോഷ്യൽ മീഡിയയിൽ നിന്നു നീക്കം ചെയ്തിരുന്നു. ഇതിനു പുറമേയാണ് പലാഷിന്റേതെന്ന പേരിൽ ചില ചാറ്റുകളും സ്ക്രീൻഷോട്ടുകളും പ്രചരിച്ചത്. പുതുക്കിയ വിവാഹതീയതിയെ കുറിച്ച് ഇരുകുടുംബങ്ങളും പ്രതികരിക്കാതെ കൂടി വന്നതോടെ സ്മൃതിയും പലാഷും തമ്മിലുള്ള വിവാഹം ഒരിക്കലും നടക്കില്ലെന്നും അഭ്യൂഹങ്ങളുയർന്നു.

Content highlights:palash muchhal and smrithi mandhana unfollow each other in instagram

To advertise here,contact us