സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കാൻ യശ്വസി ജയ്സ്വാള് മുംബൈ ടീമിലേക്ക്. ദക്ഷിണാഫ്രിയ്ക്കെതിരെ അവസാന ഏകദിനത്തില് സെഞ്ചുറി നേടിയതിന് പിന്നാലെയാണ് ആഭ്യന്തര ടി 20 യിലേക്ക് തിരിച്ചെത്തുന്നത്.
ടി 20 ഫോർമാറ്റിൽ കൂടി സ്ഥിരം അവസരം നേടാനാഗ്രഹിച്ചാണ് തീരുമാനം. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു.
2023-24 ക്വാര്ട്ടര് ഫൈനലിലാണ് ജയ്സ്വാള് അവസാനമായി മുഷ്താഖ് അലി ടി20യില് കളിച്ചത്. 23 കാരനായ ജയ്സ്വാള് ടൂര്ണമെന്റില് 28 മത്സരങ്ങള് കളിച്ചിട്ടുണ്ട്, 26 ഇന്നിംഗ്സുകളില് നിന്ന് 27 ശരാശരിയിലും 136.42 സ്ട്രൈക്ക് റേറ്റിലും 648 റണ്സ് നേടി. ടൂര്ണമെന്റില് മൂന്ന് അര്ദ്ധ സെഞ്ച്വറികള് അദ്ദേഹത്തിനുണ്ട്.
ഷാര്ദുല് താക്കൂര് നയിക്കുന്ന മുംബൈ ആറ് മത്സരങ്ങളില് നിന്ന് അഞ്ച് വിജയങ്ങളുമായി എലൈറ്റ് ഗ്രൂപ്പ് എയില് ഒന്നാമതാണ്. നാളെ ഒഡീഷയ്ക്കെതിരായ ഒരു ലീഗ് മത്സരം കൂടി അവര് ബാക്കിയുണ്ട്. നാല് എലൈറ്റ് ഗ്രൂപ്പുകളില് നിന്നും രണ്ട് ടീമുകള് വീതം സൂപ്പര് ലീഗിലേക്ക് യോഗ്യത നേടും.
തുടര്ന്ന് സൂപ്പര് ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാര് തമ്മിലുള്ള ഫൈനല് നടക്കും. ഡിസംബര് 12, 14, 16 തീയതികളില് പൂനെയിലെ രണ്ട് വേദികളിലായി സൂപ്പര് ലീഗ് മത്സരങ്ങളും ഡിസംബര് 18 ന് കിരീട പോരാട്ടവും നടക്കും.
Content highlights: jaiswal in syed mushtaq ali trophy for t20 cricket