റിവ്യൂ എടുക്കാന്‍ രാഹുലിനെ നിര്‍ബന്ധിച്ച് കുല്‍ദീപ്; കളിയാക്കിവിട്ട് രോഹിത്, വൈറലായി വീഡിയോ

കുൽദീപിനെ കളിയാക്കുന്ന രോഹിത്തിന്റെ വളരെ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ‌ വൈറലാണ്

റിവ്യൂ എടുക്കാന്‍ രാഹുലിനെ നിര്‍ബന്ധിച്ച് കുല്‍ദീപ്; കളിയാക്കിവിട്ട് രോഹിത്, വൈറലായി വീഡിയോ
dot image

വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിനിടെ സ്പിന്നർ കുൽദീപ് യാദവിനെ കളിയാക്കി സൂപ്പർ താരം രോഹിത് ശർമ. റിവ്യൂ എടുക്കുന്നതിനായി ക്യാപ്റ്റൻ കെ എൽ രാഹുലിനെ തുടർച്ചയായി നിർബന്ധിക്കുകയായിരുന്നു കുൽദീപ്. റിവ്യു അപ്പീൽ നൽകാൻ പറഞ്ഞ് കുൽദീപ് രാഹുലിനോട് കെഞ്ചുന്നത് കണ്ട് രോഹിത്തിന് ചിരിയടക്കാനായില്ല. കുൽദീപിനെ കളിയാക്കുന്ന രോഹിത്തിന്റെ വളരെ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ‌ വൈറലാണ്.

ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എൻഗിഡിക്കെതിരായ എൽബിഡബ്ല്യു അപ്പീൽ ഓൺ ഫീൽഡ് അമ്പയർ നിരസിച്ചതോടെയാണ് റിവ്യൂ എടുക്കാൻ കുൽദീപ് രാഹുലിനോട് ആവശ്യപ്പെടുകയാണ്. ക്യാപ്റ്റനായ രാഹുൽ റിവ്യൂ എടുക്കാൻ തയ്യാറാവാതിരുന്നിട്ടും കുൽദീപ് നിർബന്ധം പിടിച്ചു. ഇത് കണ്ട് സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത്ത് എത്തി കുൽദീപിനെ കളിയാക്കി തിരികെ പോകാൻ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം മത്സരത്തിൽ വിജയം സ്വന്തമാക്കിയ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. വിശാഖപട്ടണത്ത് നടന്ന മൂന്നാം ഏകദിനത്തിൽ ഒമ്പത് വിക്കറ്റിന്റെ മിന്നും വിജയമാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം ഇന്ത്യ 39 .5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു.

Content highlights: IND vs SA: Rohit Sharma back with DRS banter with Kuldeep Yadav in Vizag ODI

dot image
To advertise here,contact us
dot image