സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം വിഫലം; മുഷ്താഖ് അലി ട്രോഫിയിൽ ആന്ധ്രയോട് തോറ്റ് കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിൽ ആന്ധ്രക്കെതിരെ കേരളത്തിന് വമ്പന്‍ തോല്‍വി.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിൽ ആന്ധ്രക്കെതിരെ കേരളത്തിന് വമ്പന്‍ തോല്‍വി. നിർണായക പോരിൽ തോറ്റതോടെ കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

ആന്ധ്രക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ 119 റണ്‍സെടുത്തപ്പോള്‍ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആന്ധ്ര 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 53 റണ്‍സെടുത്ത കെ എസ് ഭരതും27 റണ്‍സെടുത്ത അശ്വിന്‍ ഹെബ്ബാറുമാണ് ആന്ധ്രയുടെ വിജയം എളുപ്പമാക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരള നിരയില്‍ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ അവസാനം വരെ പുറത്താവാതെ നിന്ന് 56 പന്തില്‍ 73 റണ്‍സെടുത്ത് പൊരുതി. 13 റൺസെടുത്ത പേസർ എം ഡി നിധീഷാണ് സഞ്ജുവിന് കൂടാതെ രണ്ടക്കം കടന്നത്.

നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് തോൽവിയുമുള്ള കേരളത്തിന് 12 പോയിന്റാണുള്ളത്. 20 പോയിന്റുള്ള മുംബൈയും ആന്ധ്രാ പ്രദേശുമാണ് എലൈറ്റ് എ യിൽ കേരളത്തിന് മുന്നിലുള്ള ആദ്യ രണ്ട് സ്ഥാനക്കാർ.

Content highlights: syed musthaq ali trophy; kerala vs andrapradesh

To advertise here,contact us