സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടം; കേരളത്തിനെതിരെ ആന്ധ്രയ്ക്ക് 120 റണ്‍സ് വിജയലക്ഷ്യം

അർധ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ മാത്രമാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ആന്ധ്രാപ്രദേശിനെതിരെ നടന്ന മത്സരത്തിൽ‌ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച കേരളം നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 120 റൺ‌സാണ് അടിച്ചെടുത്തത്. അർധ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ മാത്രമാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്.

ലഖ്നൗ എബി വാജ്‌പേയ് സ്‌റ്റേഡിയത്തില്‍ മത്സരത്തില്‍ സഞ്ജു 56 പന്തില്‍ പുറത്താവാതെ 73 റണ്‍സ് അടിച്ചെടുത്തു. ലഖ്നൗവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം സഞ്ജുവിന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് സ്വന്തമാക്കിയത്. നിധീഷ് എം ഡിയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം. ആന്ധ്രയ്ക്ക് വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content highlights: Syed Mushtaq Ali Trophy: Sanju Samson Fifty helps Kerala

To advertise here,contact us