സഞ്ജു ഓപ്പണറാകില്ല; ഗിൽ പൂർണ്ണ ഫിറ്റ്; മലയാളി താരത്തിന്റെ പൊസിഷനിൽ വീണ്ടും അനിശ്ചിതത്വം

ഓസ്ട്രേലിയയില്‍ കളിച്ച അവസാന രണ്ട് മത്സരങ്ങളില്‍ സഞ്ജുവിന് പകരം ജിതേഷ് ശര്‍മയാണ് ടീമിലെത്തിയത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം മുതൽ ശുഭ്മാന്‍ ഗില്‍ കളിക്കുമെന്ന് റിപ്പോർട്ട്. വൈസ് ക്യാപ്റ്റൻ കൂടിയായ താരം പൂർണ്ണമായും കായികക്ഷമത വീണ്ടെടുത്തു.

നേരത്തെ, പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനല്ലാതിരുന്നില്ലെങ്കിലും ടി20 ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാൽ ആദ്യ മത്സരങ്ങളിൽ താരം കളിക്കില്ലെന്ന സൂചനയാണ് ഉണ്ടായിരുന്നത്. ഇതോടെ ഓപ്പണർ സ്ഥാനം മലയാളി താരം സഞ്ജു സാംസണിന് തിരിച്ചുകിട്ടുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഗില്‍ പരിക്ക് മാറി തിരിച്ചെത്തിയതോടെ സഞ്ജു സാംസന്റെ സ്ഥാനം വീണ്ടും അനിശ്ചിതത്വത്തിലായി. ഗില്‍ ട്വന്റി 20 ടീമില്‍ എത്തിയതോടെ സഞ്ജുവിന് ഓപ്പണിംഗിലെ സ്ഥാനം നഷ്ടമായിരുന്നു. ഏഷ്യാ കപ്പില്‍ അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ഗില്‍ ഓപ്പണറായതോടെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയിരുന്നു.

ഓസ്ട്രേലിയയില്‍ കളിച്ച അവസാന രണ്ട് മത്സരങ്ങളില്‍ സഞ്ജുവിന് പകരം ജിതേഷ് ശര്‍മയാണ് ടീമിലെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പതനിഞ്ചംഗ ടീമിലും ജിതേഷിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതായാലും സയ്യിദ് മുഷ്താഖ് അലിയിലെ പ്രകടനം സഞ്ജുവിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍.

Content highlights: set back for sanju samson, shuman gill is fully fit , ready from first t20 against sa

To advertise here,contact us