2025 വർഷത്തിൽ ഒരുപാട് ആവേശകരമായ നിമിഷങ്ങൾക്കാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം സാക്ഷിയായത്. എന്നാൽ ഇക്കഴിഞ്ഞ വർഷം ആരാധകര് ഏറ്റവും കൂടുതല് ഗൂഗിളിൽ തിരഞ്ഞ ഐപിഎല് ടീം ഏതായിരിക്കുമെന്ന് അറിയാമോ? ചരിത്രത്തിലാദ്യമായി ഐപിഎല് കിരീടം ഉയർത്തിയ റോയല് ചലഞ്ചേഴ്സ് ബംഗളൂരു എന്നായിരിക്കും മനസില് വന്നിട്ടുണ്ടാവുക. എന്നാല് ആരാധകർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞിട്ടുള്ള ഐപിഎൽ ടീം ആര്സിബി അല്ല. മുംബൈ ഇന്ത്യന്സും ചെന്നൈ സൂപ്പര് കിങ്സും പോലുള്ള ബിഗ് ടീമുകളുമല്ല, മറിച്ച് നിലവിലെ ഐപിഎൽ റണ്ണറപ്പുകളായ പഞ്ചാബ് കിംഗ്സിനെയാണ് ഗൂഗിളില് ആളുകള് ഏറ്റവും കൂടുതല് തിരഞ്ഞ ഐപിഎല് ടീം.
ശ്രേയസ് അയ്യർ നയിച്ച പഞ്ചാബ് കിംഗ്സിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് വിരാട് കോഹ്ലിയും സംഘവും ആദ്യമായി ഐപിഎൽ കിരീടമുയർത്തിയത്. ലോകത്തിൽ മൊത്തം ആരാധകർ തിരഞ്ഞ ഫുട്ബോൾ ക്ലബ്ബുകളിൽ പിഎസ്ജി ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് ബെന്ഫിക്കയാണ് രണ്ടാമതുള്ളത്. മൂന്നാം സ്ഥാനത്ത് ടൊറന്റോ ബ്ലു ജയ്സാണ്. ഈ പട്ടികയില് പഞ്ചാബ് നാലാം സ്ഥാനത്തുണ്ട്. ഐപിഎല്ലില് രണ്ടാമത് ഏറ്റവും കൂടുതല് തിരഞ്ഞ ടീം ഡല്ഹി ക്യാപിറ്റല്സാണ്. മൊത്തം പട്ടികയില് ഡല്ഹി അഞ്ചാം സ്ഥാനത്തും എത്തി.
Content highlights: Punjab Kings becomes most searched IPL team globally in 2025