'റോഡിലായാലും ഫീൽഡിലായാലും തീരുമാനങ്ങൾ വിവേകപൂർവ്വമാകണം';ഗംഭീറിനെയും അഗാർക്കറിനെയും ട്രോളി കേരള പൊലീസ്

ഗംഭീറിനെയും അഗാർക്കറിനെയും ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസും

'റോഡിലായാലും ഫീൽഡിലായാലും തീരുമാനങ്ങൾ വിവേകപൂർവ്വമാകണം';ഗംഭീറിനെയും അഗാർക്കറിനെയും ട്രോളി കേരള പൊലീസ്
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ തോറ്റതിന് പിന്നാലെ വലിയ വിമർശനമാണ് ടീം മാനേജ്‌മെന്റിനെതിരെ ഉയരുന്നത്. വിരാട് കോഹ്‌ലി, രോഹിത് ശർമ തുടങ്ങി സീനിയർ താരങ്ങളെ ഒതുക്കാൻ നോക്കിയതും ഇഷ്ടക്കാരെ കുത്തിനിറക്കാൻ നോക്കിയതും അർഹരായവരെ തഴഞ്ഞതും അടക്കം നിരവധി ആരോപണങ്ങളാണ് പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും ചീഫ് സെലക്ടർ അജിത് അഗാർക്കറിനെയും ഉയരുന്നത്.

ആരാധകരും മുൻ താരങ്ങളും അടക്കം ഇരുവർക്കുമെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചില താരങ്ങളും തങ്ങളെ അവഗണിക്കുന്നതിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സമീപ കാലത്ത് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യ വൈറ്റ് വാഷ് വഴങ്ങിയിരുന്നു. ഇപ്പോൾ സ്വന്തം മണ്ണിൽ ഒരു ഏകദിന പരമ്പര കൈവിടുമോ എന്ന ഭയത്തിലുമാണ്.

ഇപ്പോഴിതാ ഗംഭീറിനെയും അഗാർക്കറിനെയും ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസും. സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിൽ ഗംഭീറിന്റെയും അഗാർക്കറിന്റെയും ഒപ്പം 'റോഡിലായാലും ഫീൽഡിലായാലും തീരുമാനങ്ങൾ വിവേകപൂർവ്വമാകണം' എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

'നിരത്തുകളിൽ നിരുത്തരവാദിത്വപരമായ തീരുമാനങ്ങൾ നിങ്ങൾക്ക് മാത്രമല്ല മറ്റുള്ളവർക്കും അപകടകരമാണ് …!' എന്നത് ക്യാപ്‌ഷനായും കൊടുത്തിട്ടുണ്ട്. സ്ഥിരമായി സഹാചര്യങ്ങൾക്കനുസരിച്ച് ഇത്തരം മീമുകളിലൂടെ നിയമങ്ങളെ കുറിച്ച് സംസാരിക്കുന്ന കേരള പോലീസിന്റെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

Content highlights: kerala police viral troll about gautam gambhir and ajit agarkar

dot image
To advertise here,contact us
dot image