ഇന്ത്യയുടെ സീനിയർ താരം രോഹിത് ശർമ ടി 20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20 യിലാണ് താരം കളിക്കുക. ക്വാര്ട്ടര് ഫൈനല് മുതലുള്ള മത്സരങ്ങളില് മുംബൈക്കായി കളിക്കാന് തയാറാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായി റിപ്പോർട്ട് പുറത്തുവന്നു.
കഴിഞ്ഞ വര്ഷം ദക്ഷിണാഫ്രിക്കയെ തോല്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയശേഷം രോഹിത് ടി20 ക്രിക്കറ്റില് നിന്ന് വിരമിച്ചിരുന്നു. കഴിഞ്ഞ ഐപിഎല്ലില് മുംബൈ ഇന്ത്യൻസിനായി കളിച്ചുവെങ്കിലും പല മത്സരങ്ങളിലും ഇംപാക്ട് പ്ലേയറായാണ് 38കാരനായ രോഹിത് കളിച്ചത്. ഇത്തവണയും താരത്തെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയിരുന്നു. ഐ പി എൽ സീസൺ കൂടി മുൻകണ്ടാണ് രോഹിത്തിന്റെ ഈ തീരുമാനമെന്നാണ് സൂചന.
ടെസ്റ്റില് നിന്നും ടി20യില് നിന്ന് വിരമിച്ചതോടെ ഏകദിന ടീമിലേക്ക് പരിഗണിക്കണമെങ്കില് ആഭ്യന്തര ടൂര്ണമെന്റുകളില് കളിച്ച് മത്സരക്ഷമത തെളിയിക്കണമെന്ന് രോഹിത്തിനോടും വിരാട് കോഹ്ലിയോടും ഇന്ത്യൻ ടീം മാനേജ്മെന്റ് നിര്ദേശിച്ചിരുന്നു. തുടര്ന്ന് ഇരുവരും വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റില് കളിക്കാന് സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രോഹിത് മുഷ്താഖ് അലി ട്രോഫിയിലും മുംബൈക്കായി കളിക്കാന് സന്നദ്ധത അറിയിച്ചിരിക്കുന്നത്.
Content highlights: Rohit Sharma Returns to T20 cricket after odi series