'ആഷസില് ജോ റൂട്ട് സെഞ്ച്വറിയടിച്ചില്ലെങ്കിൽ മെൽബൺ ഗ്രൗണ്ടിലൂടെ ഞാൻ നഗ്നനായി ഓടും..' കഴിഞ്ഞ സെപ്റ്റംബറിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മാത്യു ഹെയ്ഡൻ ഒരു പോഡ്കാസ്റ്റിനിടെ പറഞ്ഞത് ഇങ്ങനെയാണ്. പെർത്തിൽ റൂട്ട് അമ്പേ പരാജയമായതോടെ മിക്കവാറും ഹെയ്ഡൻ ഓടേണ്ടി വരും എന്ന് ആരാധകർ പലരും ട്രോളി. എന്നാൽ ഓസീസിന് വലിയ ചരിത്രം പറയാനുള്ള ഗാബയിൽ തന്നെ സെഞ്ച്വറി കുറിച്ച് ജോ റൂട്ട് ഹെയ്ഡനെ രക്ഷിച്ചു.
സെഞ്ച്വറിക്ക് പിന്നാലെ ഹെയ്ഡന്റെ മകൾ ഗ്രേസ് ഹെയ്ഡൻ ഇട്ടൊരു സ്റ്റോറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. 'ജോ റൂട്ട് നിങ്ങൾക്ക് നന്ദി. ഞങ്ങളുടെ കണ്ണുകളെ കാത്തതിന്' ഗ്രേസ് കുറിച്ചു.
സെഞ്ച്വറിക്ക് ശേഷം ഹെയ്ഡനും റൂട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തി.
🤳 (1) 𝗜𝗻𝗰𝗼𝗺𝗶𝗻𝗴 𝗺𝗲𝘀𝘀𝗮𝗴𝗲@HaydosTweets has something he'd like to say to Joe Root 😅 pic.twitter.com/0yPGk7JC5S
ഓസ്ട്രേലിയൻ മണ്ണിൽ റൂട്ടിന്റെ ആദ്യ സെഞ്ച്വറിയാണിത്. 30 ഇന്നിങ്സുകളിൽ നിന്ന് പത്ത് അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഇപ്പോൾ ഇംഗ്ലീഷ് താരത്തിന്റെ പേരിലുണ്ട്. ഗാബയിൽ സെഞ്ച്വറി കുറിക്കുന്ന എട്ടാമത്തെ ഇംഗ്ലീഷ് താരമാണ് ജോ റൂട്ട്. ഗാബ ടെസ്റ്റിന്റെ ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ 325 ന് 9 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 135 റണ്സുമായി ജോ റൂട്ട് പുറത്താവാതെ ക്രീസിലുണ്ട്. 32 റണ്സുമായി ജോഫ്ര ആര്ച്ചറാണ് കൂടെ.
Story highlight: Matthew Hayden's daughter thanks Root after century