ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടമായിരിക്കുകയാണ്. ഇന്ത്യക്കിത് തുടർച്ചയായി 20-ാം തവണയാണ് ഏകദിനത്തിൽ ടോസ് നഷ്ടപ്പെടുന്നത്.
ലോജിക്ക് വെച്ച് കാരണം കണ്ടെത്താൻ കഴിയില്ലെങ്കിലും കണക്കുകൾ വെച്ച് ഇന്ത്യയുടെ ടോസ് സാധ്യതയിപ്പോൾ ഒരു മില്യണിൽ ഒന്ന് എന്ന ആനുപാതത്തിലാണ്.
2023 ലോകകപ്പ് മുതൽ ഏകദിനത്തിൽ ടോസ് ഇന്ത്യയെ കനിഞ്ഞിട്ടേയില്ല. . 2023 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ സെമി ഫൈനിലാണ് ഇന്ത്യ അവസാനമായി ഏകദിനത്തിൽ ടോസ് നേടിയെടുത്തത്. ഇതിനിടയിൽ 710 ദിവസവും പിന്നിട്ടു.
രോഹിത് ശർമയ്ക്കും ശുഭ്മാൻ ഗില്ലിനും കെ എൽ രാഹുലിനും അതിനെ മറികടക്കാനായിട്ടില്ല. രോഹിത് 12 തവണ ടോസിൽ തോറ്റപ്പോൾ രാഹുൽ അഞ്ചു തവണയും ഗിൽ മൂന്ന് തവണയും തോറ്റു.
2011 മാർച്ചിനും 2013 ഓഗസ്റ്റിനും ഇടയിൽ തുടർച്ചയായി 11 ടോസുകൾ നെതർലാൻഡ്സ് തോറ്റിരുന്നു. ഇപ്പോഴിതാ ആ അനാവശ്യ റെക്കോർഡിൽ ഇന്ത്യ അതിന്റെ ഇരട്ടിയോളം പിന്നിട്ടിരിക്കുകയാണ്.
Content Highlights;When was the last time India won a toss in ODIs?, record