സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ശക്തരായ മുംബൈയെ തകർത്ത് കേരളം.15 റൺസിന്റെ മിന്നും ജയമാണ് നേടിയത്. കേരളം ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ മറുപടി 19 .4 ഓവറിൽ 163 റൺസിൽ അവസാനിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത കേരളത്തിന് വേണ്ടി 28 പന്തില് 46 റണ്സെടുത്ത സഞ്ജു സാംസണ് ടോപ് സ്കോററായി. 40 പന്തില് 43 റണ്സെടുത്ത വിഷ്ണു വിനോദ് മധ്യനിരയില് പിടിച്ചുനിന്നു. മുഹമ്മദ് അസറുദ്ദീന് (25 പന്തില് 32), ഷറഫുദ്ദീന് (15 പന്തില് 35) എന്നിവരുടെ ഇന്നിങ്സുകളും സഹായകമായി.
മറുപടി ബാറ്റിങ്ങിൽ സർഫറാസ് ഖാൻ (52 ), സൂര്യകുമാർ യാദവ്(32 ), അജിങ്ക്യാ രഹാനെ (32 ) തുടങ്ങിയവരെല്ലാം മുംബൈയ്ക്കായി പൊരുതിനോക്കിയെങ്കിലും ഫലം കണ്ടില്ല. കേരളത്തിന് വേണ്ടി കെ എം ആസിഫ് നാല് വിക്കറ്റും വിഘ്നേഷ് പുത്തൂർ രണ്ട് വിക്കറ്റും നേടി.
അഞ്ചു മത്സരങ്ങളിൽ നിന്ന് കേരളത്തിന്റെ മൂന്നാം ജയമാണിത്. റെയിൽവേസിനോടും വിദർഭയോടുമാണ് കേരളം തോറ്റത്. ഒഡീഷ, ഛത്തീസ്ഗണ്ട്, മുംബൈ എന്നീ ടീമുകളെയാണ് തോല്പിച്ചത്.
Content Highlights ;kerala beat mumbai in syed musthaq ali trophy