ഇനി സഞ്ജുവിന്റെ ടൈം!; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യ കുമാർ ക്യാപ്റ്റനായുള്ള ടീമിൽ പരിക്കുമാറി എത്തിയ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി.

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തി. മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് ഹാര്‍ദ്ദിക് ഫിറ്റ്നെസ് തെളിയിച്ചിരുന്നു. പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ബാറ്റിംഗിനിറങ്ങി 77 റണ്‍സടിച്ച് ഹാർദിക് തിളങ്ങിയിരുന്നു.

വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ടീമിലുണ്ട്. ജിതേഷ് ശർമയാണ് 15 അംഗ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. അഭിഷേക് ശർമ, തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ എന്നിവരും കൂടി അടങ്ങിയ ശക്തമായ ബാറ്റിങ് ലൈനപ്പാണ് ടീമിനുള്ളത്.

ഓൾറൗണ്ട് ഓപ്ഷനുകൾ ധാരാളമാണ്. അക്സർ പട്ടേലും വാഷിംഗ്ടൺ സുന്ദറും ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും എല്ലാം ഇന്ത്യയുടെ ഓൾ റൗണ്ടർ ശക്തി എടുത്തുകാണിക്കുന്നു. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയിൽ അർഷ്ദീപ് സിംഗും ഹർഷിത് റാണയും ഉൾപ്പെടും. വരുൺ ചക്രവർത്തിയും കുൽദീപ് യാദവും സ്പിൻ ആക്രമണത്തിന് നേതൃത്വം നൽകും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ മുഴുവൻ ടീം:

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ ), ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത്ത് റാണ, വാഷിംഗ്‌ടൺ സുന്ദർ.

Content Highlights; Now Sanju Time!; Indian team announced for T20 series against South Africa

To advertise here,contact us