ബാവുമ ബാക്ക്! രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ടീമില്‍ 3 മാറ്റങ്ങള്‍; മാറ്റമില്ലാതെ ഇന്ത്യ

ഒന്നാം ഏകദിനം വിജയിച്ച ടീമില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. റായ്പൂരിലാണ് മത്സരം.

ക്യാപ്റ്റനായി ടെംബ ബാവുമ തിരിച്ചെത്തിയതടക്കം മൂന്ന് മാറ്റങ്ങളാണ് ദക്ഷിണാഫ്രിക്ക ടീമില്‍ വരുത്തിയത്. കേശവ് മഹാരാജും ലുങ്കി എന്‍ഗിഡിയും പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി. അതേസമയം ഒന്നാം ഏകദിനം വിജയിച്ച ടീമില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

🚨 Toss 🚨#TeamIndia have been put into bat first. Updates ▶️ https://t.co/oBs0Ns6SqR#INDvSA | @IDFCFIRSTBank pic.twitter.com/d7YT7IVEu9

ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്‌ക്‌വാദ്, വാഷിംഗ്ടൺ സുന്ദർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ/ ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസീദ്ധ് കൃഷ്ണ.

Content Highlights: IND vs SA 2nd ODI: South Africa win toss and opt to bowl first vs India in Raipur

To advertise here,contact us