റുതുരാജിനും വിരാടിനും അർധ സെഞ്ച്വറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 25 ഓവർ പിന്നിടുമ്പോൾ 162 റൺസിന് രണ്ട് എന്ന നിലയിലാണ്.

പവര്‍ പ്ലേയില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും യശസ്വി ജയ്സ്വാളിന്‍റെയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ശേഷമെത്തിയ വിരാട് കോഹ്‌ലി - റുതുരാജ് ഗെയ്ക്‌വാദ് സഖ്യം മികച്ച നിലയിൽ റൺസ് മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു.

നിലവിൽ 56 റൺസ് വീതമെടുത്ത് കോഹ്‌ലിയും ഗെയ്ക്‌വാദും ക്രീസിലുണ്ട്. രോഹിത് ശർമ 14 റൺസും ജയ്‌സ്വാൾ 22 റൺസുമെടുത്താണ് പുറത്തായത്. ബര്‍ഗര്‍, ജാൻസൺ എന്നിവരാണ് വിക്കറ്റ് നേടിയത്.

നേരത്തെ ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ഇരുപതാം മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമായത്. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്.

അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റനായി ടെംബാ ബാവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുങ്കി എൻഗിഡിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.

Content Highlights:fifty for ruturaj and virat kohli; india vs southafrica

To advertise here,contact us