മാർക്രമിന് സെഞ്ച്വറി; ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക

രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക.

രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയ ലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 30 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടിയിട്ടുണ്ട്.

സെഞ്ച്വറി പിന്നിട്ട ഏയ്ഡൻ മാർക്രമും 18 റൺസുമായി മാത്യു ബ്രീറ്റ്സ്കിയുമാണ് ക്രീസിൽ. മാർക്രം ഇതുവരെ 97 പന്തിൽ നാല് സിക്‌സറും പത്ത് ഫോറുകളും അടക്കം 110 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റൻ ടെമ്പ ബാവുമ 48 പന്തിൽ 46 റൺസ് നേടി പുറത്തായി. ഡീ കോക്ക് എട്ട് റൺസ് നേടിയും പുറത്തായി.

നേരത്തെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും കന്നി ഏകദിന സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്‌വാദിന്‍റെയും ഒടുവിൽ കത്തികയറിയ കെ എൽ രാഹുലിന്റെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്.

50 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്‌ലി 93 പന്തിൽ 102 റൺസ് നേടി. ഏഴ് ഫോറുകളും രണ്ട് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.

റുതുരാജ് ഗെയ്ക്‌വാദ് 83 പന്തിൽ 105 റൺസ് നേടി. 12 ഫോറുകളും രണ്ട് സിക്സറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. കെ എൽ രാഹുൽ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറി നേടി. 43 പന്തിൽ 66 റൺസാണ് ഇന്ത്യയുടെ താത്കാലിക ക്യാപ്റ്റൻ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. രവീന്ദ്ര ജഡേജ 27 പന്തിൽ 24 റൺസ് നേടി.

രോഹിത് ശർമ 14 റൺസും യശ്വസ ജയ്‌സ്വാൾ 22 റൺസും നേടിയപ്പോൾ വാഷിംഗ്‌ടൺ സുന്ദർ ഒരു റൺസ് മാത്രമാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൺ രണ്ട് വിക്കറ്റും നേടി.

Content Highlights; i

To advertise here,contact us