ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും. ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ സഞ്ജു സാംസൺ ഓപ്പണറാകും.
കഴുത്തിനേറ്റ പരിക്കു മാറി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഫിറ്റ്നസ് പരിശോധനയ്ക്കായി ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ എത്തിയിരുന്നുവെങ്കിലും ഫിറ്റ്നെസ് ടെസ്റ്റിന് വിധേനായ ഗില്ലിന് ആദ്യ രണ്ട് ടി20 മത്സരങ്ങളില് കൂടി കളിക്കാനാകില്ലെന്നാണ് കരുതുന്നത്.
ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹാര്ദ്ദിക് പാണ്ഡ്യ ടി20 ടീമില് തിരിച്ചെത്തും. മുഷ്താഖ് അലി ട്രോഫിയില് കളിച്ച് ഹാര്ദ്ദിക് ഫിറ്റ്നെസ് തെളിയിച്ചിരുന്നു. പഞ്ചാബിനെതിരെ നടന്ന മത്സരത്തില് ബാറ്റിംഗിനിറങ്ങി 77 റണ്സടിച്ച് ഹാർദിക് തിളങ്ങിയിരുന്നു.
ഓസീസിനെതിരെ നടന്ന ടി 20 പരമ്പരയുടെ ടീമിൽ നിന്ന് മറ്റ് മാറ്റങ്ങൾ ഉണ്ടാകാനിടയില്ല. ഡിസംബര് 9ന് കട്ടക്കിലാണ് ടി20 പരമ്പരക്ക് തുടക്കമാകുന്നത്. ഡിസംബര് 11ന് ചണ്ഡീഗഡ്, 14ന് ധരംശാല, 17ന് ലക്നൗ, 19ന് അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ബാക്കി മത്സരങ്ങള്.
Content Highlights; sanju samson and hardik back; india t20 team vs southafrica