സഞ്ജുവിന് നിരാശ; കേരളത്തെ രക്ഷിച്ച് രോഹനും വിഷ്ണുവും; വിദർഭയ്ക്കെതിരെ മികച്ച സ്കോർ

വിദര്‍ഭക്കായി യാഷ് താക്കൂര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനെതിരെ വിദര്‍ഭക്ക് 165 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളം 19.2 ഓവറില്‍ 164 റണ്‍സിന് ഓൾ ഔട്ടായി. വിഷ്ണു വിനോദും രോഹന്‍ കുന്നുമ്മലുമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.

രോഹന്‍ കുന്നുമ്മല്‍ 35 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ വിഷ്ണു വിനോദ് 37 പന്തില്‍ 65 റണ്‍സെടുത്തു. ഇവരെ കൂടാതെ 16 റണ്‍സെടുത്ത അബ്ദുള്‍ ബാസിത് മാത്രമാണ് കേരളനിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. നാല് പന്തിൽ ഒരു റൺസ് മാത്രമാണ് സഞ്ജു സാംസൺ നേടിയത്. വിദര്‍ഭക്കായി യാഷ് താക്കൂര്‍ 16 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തി.

എലൈറ്റ് എ ഗ്രൂപ്പിലുള്ള കേരളം മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ രണ്ട് ജയവും ഒരു തോൽവിയുമായി എട്ട് പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. 16 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്തും 12 പോയിന്റുമായി ആന്ധ്രാ പ്രദേശ് രണ്ടാം സ്ഥാനത്തുമാണ്.

Content Highlights:sanju disappointment; Rohan and Vishnu saved Kerala

To advertise here,contact us