സയ്യിദ് മുഷ്താഖ് അലി ടി20യില് തമിഴ്നാടിനെതിരെ അതിവേഗ സെഞ്ച്വറിയുമായി കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. 46 പന്തില് പുറത്താവാതെ 102 റൺസാണ് താരം നേടിയത്.
ആറ് സിക്സും പത്ത് ഫോറും ഉള്പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. താരത്തിൻെറ മികവിൽ കർണാടക 146 റൺസിന്റെ കൂറ്റൻ ജയം നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കര്ണാടക മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില് 245 റണ്സാണ് നേടിയത്. മറുപടി ബാറ്റിംഗില് തമിഴ്നാട് കേവലം 14.2 ഓവറില് 100 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീതം നേടിയ ശ്രേയസ് ഗോപാല്, പ്രവീണ് ദുബെ എന്നിവരാണ് തമിഴ്നാടിനെ തകര്ത്തത്. 29 റണ്സ് നേടിയ തുഷാര് റഹേജയാണ് തമിഴ്നാടിന്റെ ടോപ് സ്കോറര്.
Content Highlights:devdutt padikkal century in syed mushtaq ali trophy