കോഹ്‌ലി സെഞ്ച്വറിയടിച്ചതിന് ശേഷം രോഹിത് പറഞ്ഞത് എന്താണ്? വെളിപ്പെടുത്തി അര്‍ഷ്ദീപ് സിംഗ്‌

കോഹ്‌ലി സെഞ്ച്വറി നേടിയ ശേഷം നടത്തിയ ആഘോഷങ്ങളേക്കാൾ വൈറലായത് സന്തോഷത്തോടെയും ആവേശത്തോടെയും ആഘോഷിക്കുന്ന രോഹിത്തിന്റെ ദൃശ്യങ്ങളായിരുന്നു

കോഹ്‌ലി സെഞ്ച്വറിയടിച്ചതിന് ശേഷം രോഹിത് പറഞ്ഞത് എന്താണ്? വെളിപ്പെടുത്തി അര്‍ഷ്ദീപ് സിംഗ്‌
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി സെഞ്ച്വറി സ്വന്തമാക്കിയതിന് ശേഷം ഡ്രസ്സിംഗ് റൂമിൽ നിന്ന് രോഹിത് ശർമ പറഞ്ഞത് വെളിപ്പെടുത്തി സഹതാരം അർഷ്ദീപ് സിംഗ്. രോഹിത് പറഞ്ഞത് അറിയാനുള്ള ആരാധകരുടെ കൗതുകത്തെ പരിഹസിച്ചുകൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരു അർഷ്ദീപ് മറുപടി നൽകിയത്. രോഹിത് ശർമ്മയുടെ വാക്കുകൾ അതേപടി അർഷ്ദീപ് പറഞ്ഞില്ലെങ്കിലും താരത്തിന്റെ രസകരമായ പരാമർശം ആരാധകരെ ചിരിപ്പിച്ചു.

"വിരാട് ഭായിയുടെ സെഞ്ച്വറിക്ക് ശേഷം രോഹിത് ഭായ് പറഞ്ഞതിനെ കുറിച്ച് എനിക്ക് ഒരുപാട് സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞതാണ് ഞാൻ പറയുന്നത്. 'നീലി പരി, ലാൽ പരി, കമ്രേ മേ ബാൻഡ്, മുജെ നാദിയ പസന്ദ്," അർഷ്ദീപ് സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

റാഞ്ചിയിൽ നടന്ന മത്സരത്തിലാണ് വിരാട് കോഹ്‌ലി തന്റെ 52-ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കിയത്. കോഹ്‌ലി തന്റെ നാഴികക്കല്ല് പിന്നിട്ടപ്പോൾ മൈതാനത്തും ഡ്രസ്സിംഗ് റൂമിലും ആഘോഷങ്ങൾ ആയിരുന്നു. കോഹ്‌ലി സെഞ്ച്വറി നേടിയ ശേഷം നടത്തിയ ആഘോഷങ്ങളേക്കാൾ വൈറലായത് സന്തോഷത്തോടെയും ആവേശത്തോടെയും ആഘോഷിക്കുന്ന രോഹിത്തിന്റെ ദൃശ്യങ്ങളായിരുന്നു. അർഷ്ദീപ് സിംഗിനും ഹർഷിത് റാണയ്ക്കുമൊപ്പം ഒപ്പം ഡ്രസിങ് റൂമിൽ ഇരുക്കുകയായിരുന്ന രോഹിത് ശർമ ആവേശത്തോടെ പറയുന്ന വാക്കുകളാണ് ആരാധകരിൽ ആകാംക്ഷയുണർത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് ഒരു ചർച്ചാ വിഷയമായി മാറുകയും ചെയ്തു.

Content Highlights: Arshdeep Singh Reveals What Rohit Sharma Said On Virat Kohli's 52nd Century During IND Vs SA 1st ODI

dot image
To advertise here,contact us
dot image