ന്യൂസിലാൻഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. റോസ്റ്റൺ ചെയ്സ് നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജോമൽ വരികാനാണ് വൈസ് ക്യാപ്റ്റൻ. ഡിസംബർ രണ്ട് മുതലാണ് വെസ്റ്റ് ഇൻഡീസും ന്യൂസിലാൻഡും തമ്മിലുള്ള മൂന്ന് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്.
നവംബറിൽ വെസ്റ്റ് ഇൻഡീസും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന, ട്വന്റി 20 പരമ്പര നടന്നിരുന്നു. ട്വന്റി 20 പരമ്പര 3-1ന് ന്യൂസിലാൻഡ് വിജയിച്ചു. പിന്നാലെ ഏകദിന പരമ്പര 3-0ത്തിനും ന്യൂസിലാൻഡ് വിജയിച്ചു. ടെസ്റ്റ് പരമ്പരയും സ്വന്തമാക്കുകയാണ് ഇനി ന്യൂസിലാൻഡിന്റെ മുമ്പിലുള്ള കടമ്പ. എന്നാൽ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്തുകയാണ് വെസ്റ്റ് ഇൻഡീസിന്റെ ലക്ഷ്യം.
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീം: റോസ്റ്റൺ ചെയ്സ് (ക്യാപ്റ്റൻ), ജോമൽ വരികാൻ (വൈസ് ക്യാപ്റ്റൻ), അലിക് അത്നാസെ, ജോൺ ചാംപ്ബെൽ, ടാഗ്നരൈൻ ചന്ദർപോൾ, ജസ്റ്റിൻ ഗ്രീവ്സ്, കാവം ഹേഡ്ജ്, ഷായി ഹോപ്പ്, ടെവിൻ ഇംപ്ലാച്ച്, ബ്രണ്ടൻ കിങ്, ജൊഹാനൻ ലെയ്ൻ, ആൻഡേഴ്സൺ ഫിലിപ്, കെമർ റോച്ച്, ജെയ്ഡൻ സീൽസ്, ഒജയ് ഷീൽഡ്സ്.
Content Highlights: West Indies Team announced for New Zealand test series