ഒറ്റ സെഞ്ച്വറിയിൽ ഡബിൾ റെക്കോർഡ്; സച്ചിനെയും വാർണറിനെയും പിന്തള്ളി കോഹ്‌ലി

ഏകദിന ക്രിക്കറ്റിൽ 52-ാം സെഞ്ച്വറിയാണ് കോഹ്‍ലി ഇന്ന് റാഞ്ചിയിൽ കുറിച്ചത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്‍ലി കുറിച്ചത് അപൂർവ്വ റെക്കോർഡ് നേട്ടങ്ങളാണ്. ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേട്ടമെന്ന റെക്കോർഡാണ് കോഹ്‍ലി സ്വന്തമാക്കിയത്.

ഏകദിന ക്രിക്കറ്റിൽ 52-ാം സെഞ്ച്വറിയാണ് കോഹ്‍ലി ഇന്ന് റാഞ്ചിയിൽ കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കർ നേടിയ 51 സെഞ്ച്വറിയെന്ന നേട്ടമായിരുന്നു ഇതുവരെ ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിൽ ഒരു താരത്തിന്റെ പേരിൽ കുറിയ്ക്കപ്പെട്ട ഉയർന്ന സെഞ്ച്വറി നേട്ടം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയുള്ളതും കോഹ്‌ലിക്കാണ്. ഇതുവരെ അഞ്ചു സെഞ്ച്വറികൾ ഉള്ള ഡേവിഡ് വാർണറും സച്ചിൻ ടെണ്ടുൽക്കറും ലിസ്റ്റിൽ വിരാടിനൊപ്പമുണ്ടായിരുന്നുവെങ്കിലും ഈ സെഞ്ച്വറിയോടെ വിരാട് അവരെയെല്ലാം മറികടന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ 120 പന്തിൽ 11 ഫോറും ഏഴ് സിക്സറും സഹിതം 135 റൺസുമായാണ് വിരാട് കോഹ്‍ലി പുറത്തായത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്‍ലിയുടെ 83-ാം സെഞ്ച്വറിയാണിത്. ഏകദിന ക്രിക്കറ്റിൽ കോഹ്‍ലിയുടെ 52-ാം സെഞ്ച്വറിയുമാണിത്.

Content Highlights: virat kohli surpass david warner and sachin records

To advertise here,contact us