ചരിത്രം തീർത്ത് RO-KO സഖ്യം; മറികടന്നത് സച്ചിൻ-ദ്രാവിഡ് സഖ്യത്തിന്റെ റെക്കോർഡ്

ഈ നേട്ടങ്ങൾക്കൊപ്പം മറ്റുപല റെക്കോർഡുകളും ഇരുവരും സ്വന്തം പേരിലാക്കി

ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് സ്വന്തമാക്കി രോ-കോ കൂട്ടുകെട്ട്. 392 മത്സരങ്ങളാണ് ഇരുവരും ഒരുമിച്ച് കളിച്ചത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും ഒരുമിച്ച് കളിച്ച 391 മത്സരങ്ങളുടെ റെക്കോര്‍ഡാണ് റാഞ്ചിയില്‍ വിരാടും രോഹിത്തും മറികടന്നത്. 1996നും 2012നും ഇടയിലാണ് സച്ചിനും ദ്രാവിഡും 391 മത്സരങ്ങളില്‍ പങ്കാളികളായത്.

ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചത് ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, മഹലേ ജയവര്‍ധനെ ജോഡിയാണ്. ഇരുവരും 550 മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചു.

ഈ നേട്ടങ്ങൾക്കൊപ്പം മറ്റുപല റെക്കോർഡുകളും ഇരുവരും സ്വന്തം പേരിലാക്കി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ എന്ന നേട്ടമാണ് രോഹിത് നേടിയെടുത്തത്. 352- സിക്‌സറുകളാണ് ഹിറ്റ്മാൻ നേടിയത്. നേട്ടത്തിൽ 369 ഇന്നിങ്‌സില്‍ നിന്ന് ഷാഹീദ് അഫ്രീദി പടത്തുയര്‍ത്തിയ റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. 269 ഇന്നിങ്‌സുകൾ മാത്രമാണ് രോഹിത് ഇതിന് വേണ്ടി എടുത്തത്.

സെഞ്ച്വറി നേട്ടത്തിലാണ് കോഹ്‌ലി റെക്കോർഡിട്ടത്. താരത്തിന്റെ എൺപത്തി മൂന്നാം സെഞ്ച്വറിയായിരുന്നു ഇത്. 100 സെഞ്ച്വറിയുള്ള സച്ചിൻ കഴിഞ്ഞാൽ ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി ഉള്ളത് കോഹ്‌ലിക്കാണ്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയുള്ളതും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയുള്ളതും കോഹ്‌ലിക്കാണ്.

Content Highlights:rohit-kohli surpass sachin-dravid record

To advertise here,contact us