സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനെതിരെ റെയിൽവേസിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി.
റെയിൽവേസിനായി നവ്നീത് (35 ), രവി സിംഗ് (25 ) ശിവം ചൗധരി (24 ) എന്നിവർ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. കേരളത്തിനായി ആസിഫ് മൂന്ന് വിക്കറ്റും ഷറഫുദ്ധീനും അഖിൽ സ്കറിയയും രണ്ട് വീതം വിക്കറ്റും നേടി.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളമേ തകർപ്പൻ വിജയം. നേടിയിരുന്നു. ഒഡീഷയെ 10 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. രോഹൻ കുന്നുന്മലിന്റെ സെഞ്ച്വറിയും ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അർദ്ധ സെഞ്ച്വറിയുമാണ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയമൊരുക്കിയത്.
Content Highlights: syed mushtaq ali trophy kerala vs railways