വീണ്ടും സംപൂജ്യൻ; ടി 20 ക്രിക്കറ്റിൽ നാണക്കേടിന്റെ റെക്കോർഡിട്ട് ബാബർ അസം

ശ്രീലങ്കക്കെതിരെ പൂജ്യത്തിന് പുറത്തായതോടെ നാണക്കേടിന്റെ റെക്കോർഡിട്ട് മുന്‍ പാക് നായകന്‍ ബാബര്‍ അസം.

ത്രിരാഷ്ട്ര ഫൈനലിൽ ശ്രീലങ്കക്കെതിരെ പൂജ്യത്തിന് പുറത്തായതോടെ നാണക്കേടിന്റെ റെക്കോർഡിട്ട് മുന്‍ പാക് നായകന്‍ ബാബര്‍ അസം.

രണ്ട് പന്ത് നേരിട്ട് ചമീരയുടെ പന്തിൽ റൺസൊന്നുമെടുക്കാതെയാണ് ബാബർ പുറത്തായത്.

.ഇതോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ പാക് ബാറ്ററെന്ന നാണക്കേടിനൊപ്പം ബാബര്‍ അസം എത്തി. പത്താം തവണയാണ് ബാബര്‍ ടി20 ക്രിക്കറ്റില്‍ പൂജ്യനായി പുറത്താവുന്നത്. മുന്‍ താരം ഉമര്‍ അക്മല്‍, സയ്യിം അയൂബ് എന്നിവരും ടി20 മത്സരങ്ങളില്‍ 10 തവണ വീതം പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

സയ്യിം അയൂബ് വെറും 55 മത്സരങ്ങളില്‍ നിന്നാണ് 10 തവണ പൂജ്യത്തിന് പുറത്തായതെങ്കില്‍ ബാബര്‍ 135 മത്സരങ്ങളില്‍ നിന്നാണ് 10 തവണ പൂജ്യത്തിന് പുറത്തായത്.

മത്സരത്തിൽ പാകിസ്താനെ ആറ് റൺസിന് പരാജയപ്പെടുത്തി ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയിൽ വിജയികളായി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. 76 റൺസെടുത്ത കാമിൽ മിശ്രയാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ.

മറുപടി ബാറ്റിങ്ങിൽ പാകിസ്താന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുക്കാനെ സാധിച്ചുള്ളൂ. 44 പന്തിൽ പുറത്താകാതെ 63 റൺസെടുത്ത സൽമാൻ അലി ആ​ഗയാണ് പാകിസ്താൻ നിരയിൽ തിളങ്ങിയത്.

Content Highlights: Babar Azam Unwanted Record Of Most Ducks For Pakistan In T20Is

To advertise here,contact us