വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ അൺസോൾഡായി ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ മിന്നു മണി. 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ഒരു ടീമും രംഗത്തെത്തിയില്ല. അതിനിടെ മറ്റൊരു മലയാളി താരമായ സജന സജീവൻ വീണ്ടും മുംബൈ ഇന്ത്യൻസിൽ തന്നെ എത്തുകയും ചെയ്തു.
വനിത പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായിരുന്നു മിന്നു മണി. ഡബ്ല്യൂപിഎല്ലിലെ പ്രകടനങ്ങൾ താരത്തിന് ഇന്ത്യൻ ട്വന്റി 20 ടീമിലും അവസരമൊരുക്കി. എന്നാൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയാതിരുന്നത് മിന്നുവിന് തിരിച്ചടിയായി. മറ്റൊരു മലയാളി താരമായ സജന സജീവനെ 75 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 30 ലക്ഷമായിരുന്നു അടിസ്ഥാന വില.
ഐപിഎല്ലിൽ ഡൽഹിക്കായി 17 മത്സരങ്ങളാണ് മിന്നു കളിച്ചിട്ടുള്ളത്. ഒമ്പത് വിക്കറ്റുകളും നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനായി ബാറ്റുകൊണ്ടും പന്തുകൊണ്ടും സഞ്ജന മികവ് കാട്ടിയിട്ടുണ്ട്. 19 മത്സരങ്ങളിൽ നിന്ന് താരം മൂന്ന് വിക്കറ്റുകളും 138 റൺസും നേടിയിട്ടുണ്ട്.
Content Highlights: Minnu Mani goes unsold, Sanjana Sanjeevan sold to MI