വനിതാ പ്രീമിയർ ലീഗ് മത്സരങ്ങള്‍ ജനുവരിയില്‍; മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ

വനിതാ പ്രീമിയര്‍ ലീഗ് ചെയര്‍മാനുമായ ജയേഷ് ജോര്‍ജാണ് തീയതികള്‍ പ്രഖ്യാപിച്ചത്

വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം സീസണിന്റെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. 2026 ജനുവരി ഒൻപത് മുതല്‍ ഫെബ്രുവരി അഞ്ച് വരെയാണ് മത്സരങ്ങള്‍ നടക്കുക. രണ്ട് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. നവി മുംബൈ, വഡോദര എന്നീ സ്റ്റേഡിയങ്ങളാകും ഡബ്യുപിഎല്ലിന്റെ വരും സീസണിന് വേദികളാവുക.

WPL DATES ANNOUNCED!The fourth edition of the Women’s Premier League will be held from January 9 to February 5, 2026, with DY Patil Stadium, Navi Mumbai, and Vadodara confirmed as the two host venues.Details: https://t.co/n6czDlJODO pic.twitter.com/SlyOwNWnwJ

വനിതാ പ്രീമിയര്‍ ലീഗ് ചെയര്‍മാനുമായ ജയേഷ് ജോര്‍ജാണ് തീയതികള്‍ പ്രഖ്യാപിച്ചത്. നവംബർ 27 വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന WPL മെഗാ ലേലത്തിൽ ഉദ്ഘാടന പ്രസംഗം നടത്തിയ ശേഷം സംസാരിക്കവെയാണ് അദ്ദേഹം തീയതികള്‍ പുറത്തുവിട്ടത്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, യുപി വാരിയേഴ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. 2023ലെ ആദ്യ സീസണിൽ മുംബൈ ഇന്ത്യന്‍സും 2024ല്‍ ആര്‍സിബിയും 2025ല്‍ മുംബൈയുമാണ് ജേതാക്കളായത്.

Content Highlights: BCCI announces Women's Premier League 2026 schedule

To advertise here,contact us