ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പരാജയം വഴങ്ങി പരമ്പര കൈവിട്ടതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് പട്ടികയിലും ഇന്ത്യയ്ക്ക് വൻ തിരിച്ചടി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ടീം ഇന്ത്യ. നിലവിൽ പാകിസ്താനും താഴെയാണ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം.
നിലവിലെ ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് സൈക്കിളില് കളിച്ച 9 ടെസ്റ്റ് മത്സരങ്ങളില് 4 വീതം ജയവും തോല്വിയും ഒരു സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്. ഇതോടെ 52 പോയിന്റും 48.15 പോയിന്റ് ശതമാനവുമായി അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ഇന്ത്യ. അതേസമയം ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ചരിത്രവിജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാർ കൂടിയായ ദക്ഷിണാഫ്രിക്ക. നാല് ടെസ്റ്റില് മൂന്ന് ജയവും ഒരു തോല്വിയും അടക്കം 36 പോയന്റും 75 പോയന്റ് ശതമാനവുമാണ് ടെംബ ബാവുമയും സംഘവും.
India slide to the middle of the WTC table after two straight losses to South Africa #INDvSA pic.twitter.com/5CL5qy1NhK
കളിച്ച നാല് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയയാണ് നിലവില് പോയന്റ് പട്ടികയില് ഒന്നാമതുള്ളത്. ദക്ഷിണാഫ്രിക്ക രണ്ടാമതും 2 കളികളില് ഒരു വിജയവും ഒരു സമനിലയുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്തും 2 കളികളില് ഒരു വിജയവും ഒരു സമനിലയുമായി പാകിസ്ഥാന് നാലാം സ്ഥാനത്തുമാണുള്ളത്.
Content Highlights: WTC Points Table: India slips below Pakistan after a whitewash to South Africa in Guwahati