

ഇന്ത്യൻ മണ്ണിൽ ചരിത്രവിജയം സ്വന്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യയ്ക്കെതിരെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്ക നീണ്ട 25 വർഷങ്ങളുടെ കാത്തിരിപ്പിനാണ് വിരാമം കുറിച്ചിരിക്കുന്നത്. 2000ന് ശേഷം ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിക്കുകയെന്ന സ്വപ്നമാണ് ഗുവാഹത്തിയിൽ ടെംബ ബാവുമയും സംഘവും യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
വിജയത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജിന്റെ പോസ്റ്റാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ദക്ഷിണാഫ്രിക്കന് ടീം കിരീടമുയര്ത്തി നില്ക്കുന്ന ചിത്രവും പരമ്പരയിലെ മറ്റുചിത്രങ്ങളുമാണ് ഇന്ത്യന് വംശജനായ കേശവ് സ്വന്തം ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിരിക്കുന്നത്. ജയ് ശ്രീ ഹനുമാന് എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങള് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് ശ്രദ്ധേയം. പോസ്റ്റിന് താഴെ താരത്തിന് ആശംസകള് അറിയിച്ച് ആരാധകരും എത്തുന്നുണ്ട്. ജയ് ശ്രീ റാമെന്നും കമന്റുകളുണ്ട്.
പരമ്പരയ്ക്ക് മുൻപുതന്നെ ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ തോൽപ്പിക്കുകയാണ് തന്റെ ആഗ്രഹമെന്ന കേശവ് മഹാരാജിന്റെ പ്രതികരണം വൈറലായിരുന്നു. കഴിഞ്ഞ 15 വര്ഷമായി ഇന്ത്യയില് ഒരു ടെസ്റ്റ് മത്സരം പോലും ദക്ഷിണാഫ്രിക്ക ജയിച്ചിട്ടില്ല. എന്നാല് ഈ ചരിത്രം തിരുത്തണമെന്ന അതിയായ ആഗ്രഹമുണ്ടെന്നുമാണ് താരം പറഞ്ഞിരുന്നത്.
Content Highlights: South Africa Spinner Keshav Maharaj's post goes Viral after India's Test defeat