ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയും അടിയറവ് വെച്ചതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന് കോച്ച് ഗൗതം ഗംഭീര്. ഇന്ത്യന് ക്രിക്കറ്റിന്റെ ഉയര്ച്ചയാണ് തന്റെ മുന്ഗണയെന്നാണ് ഗംഭീര് വാര്ത്താസമ്മേളനത്തില് പറയുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില് മികച്ച പ്രകടനം കാഴ്ചവെച്ചതും ചാമ്പ്യന്സ് ട്രോഫിയും ഏഷ്യാ കപ്പും ഇന്ത്യ നേടിയതും തന്റെ കീഴിലാണെന്ന് മറക്കരുതെന്നും ഗംഭീര് ചൂണ്ടിക്കാട്ടി.
ഈ ജോലിക്ക് യോജിച്ചയാളാണ് നിങ്ങളെന്ന് തോന്നുന്നുണ്ടോയെന്ന മാധ്യമപ്രവര്ത്തകന്റെ ചോദ്യത്തിന് മറുപടി നല്കവേയായിരുന്നു ഗംഭീറിന്റെ പ്രതികരണം. 'അതെല്ലാം ബിസിസിഐയാണ് തീരുമാനിക്കുന്നത്. എന്റെ വ്യക്തിപരമായ സ്ഥാനമല്ല മറിച്ച് ഇന്ത്യന് ക്രിക്കറ്റാണ് പ്രധാനമെന്ന് ഞാനെന്റെ ആദ്യത്തെ വാര്ത്താസമ്മേളനത്തില് തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അതേ കാര്യത്തില് തന്നെയാണ് ഉറച്ചുനില്ക്കുന്നത്. ഇംഗ്ലണ്ടില് യുവതാരങ്ങളെ വെച്ച് മികച്ച വിജയങ്ങള് നേടിയിട്ടുള്ള അതേ കോച്ച് തന്നെയാണെന്ന കാര്യം ആളുകള്ക്ക് മറക്കാന് സാധിക്കും. നിങ്ങളെല്ലാവരും അക്കാര്യം മറക്കുമെന്ന് എനിക്ക് ഉറപ്പാണ്', ഗംഭീര് പറഞ്ഞു.
Gautam Gambhir said, “I’m same guy under whom India did well in England, won the Champions Trophy and won the Asia Cup”. pic.twitter.com/seNT4yyxvi
'ഇപ്പോള് എല്ലാവരും ന്യൂസിലാന്ഡിനെതിരായ പരമ്പരയെ കുറിച്ച് സംസാരിക്കുന്നുണ്ടാകും. പക്ഷേ ഏഷ്യാ കപ്പും ചാമ്പ്യന്സ് ട്രോഫിയും നേടിയ കോച്ചും ഇതേ ഞാന് തന്നെയാണ്. പരിചയസമ്പത്ത് വളരെ കുറഞ്ഞ ടീമാണ് ഇത്. അവരിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന് മുന്പും പറഞ്ഞിട്ടുണ്ട്', ഗംഭീര് കൂട്ടിച്ചേര്ത്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും നാണംകെട്ട പരാജയം വഴങ്ങി പരമ്പര അടിയറവെച്ചിരിക്കുകയാണ് ഇന്ത്യ. 408 റണ്സിന്റെ കൂറ്റന് വിജയമാണ് ഗുവാഹത്തിയില് ടെംബ ബാവുമയും സംഘവും സ്വന്തമാക്കിയത്. ഇതോടെ നീണ്ട 25 വര്ഷങ്ങള്ക്ക് ശേഷം ഇന്ത്യന് മണ്ണില് ഒരു ടെസ്റ്റ് പരമ്പര വിജയിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.
Content Highlights: Indian Coach Gautam Gambhir After Whitewash Against South Africa