സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഉർവിൽ പട്ടേൽ. ഗുജറാത്ത് ടീമിന്റെ ക്യാപ്പ്റ്റൻ കൂടിയായ താരം 36 പന്തിൽ 118 റൺസ് നേടി. 12 സിക്സറും 10 ഫോറുകളും ഇതിൽ ഉൾപ്പെടുന്നു. 31 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. കഴിഞ്ഞ വർഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തന്നെ താരം 28 പന്തിൽ സെഞ്ച്വറി നേടിയിരുന്നു.
മത്സരത്തിൽ ഉർവിലിന്റെ മികവിൽ ഗുജറാത്ത് അനായാസം സർവീസസിനെ തോൽപ്പിച്ചു. സർവീസ് മുന്നോട്ടുവെച്ച 183 റൺസ് വിജയലക്ഷ്യം വെറും 12 .3 ഓവറിൽ മറികടന്നു. ഗുജറാത്തിനായി ആര്യ ദേശായി 35 പന്തിൽ 60 റൺസ് നേടി. മൂന്ന് സിക്സറും ആറ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്സ്.
ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന ഉർവിലിനെ താരലേലത്തിന് മുമ്പ് ടീം നിലനിർത്തിയിരുന്നു. അതുകൊണ്ട് തന്നെ ചെന്നൈയ്ക്ക് ഏറെ സന്തോഷം തരുന്നതാവും ഈ പ്രകടനം.
Content Highlights: CSK star and Gujarat captain Urvil Patel smashes century