ഇങ്ങേരാണല്ലോ ഗ്രൗണ്ട് മുഴുവൻ!; ഒറ്റ മത്സരത്തിൽ നേടിയത് എട്ട് ക്യാച്ചുകൾ; റെക്കോർഡ്

രണ്ടാം ടെസ്റ്റിൽ അപൂർവ റെക്കോർഡിട്ട് ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ അപൂർവ റെക്കോർഡിട്ട് ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം. മത്സരത്തിൽ ഇതുവരെ എട്ട് ക്യാച്ചുകൾ നേടിയ താരം ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ എന്ന റെക്കോർഡിൽ തലപ്പത്തെത്തി. ഇന്ത്യയുടെ അജിങ്ക്യാ രഹാനെ 2015 ൽ ശ്രീലങ്കക്കെതിരെ നേടിയ എട്ട് ക്യാച്ചുകൾ എന്ന റെക്കോർഡിനൊപ്പമാണ് മാർക്രം എത്തിയത്.

ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്‌ഡി, വാഷിംഗ്‌ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവരുടെ ക്യാച്ചുകൾ പോക്കറ്റിലാക്കിയ താരം രണ്ടാം ഇന്നിങ്സിലും ഇതുവരെ മൂന്ന് ക്യാച്ചുകൾ നേടി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ആറ് വിക്കറ്റുകൾ വീണപ്പോൾ അതിൽ നാലിലും മാർക്രമിന്റെ കൈസ്പർശമുണ്ടായിരുന്നു. സായ് സുദർശൻ, ധ്രുവ് ജുറൽ, റിഷഭ് പന്ത് എന്നിവരുടെ ക്യാച്ചുകളാണ് നേടിയത്.

അതേ സമയം മത്സരത്തിൽ ഇന്ത്യ തോൽവി മുനമ്പിലാണ്. 49 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. 55 ഓവർ പിന്നിടുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസാണ് ഇന്ത്യയ്ക്കുള്ളത്. ഇപ്പോഴും 440 റൺസിന് പിന്നിലാണ് ഇന്ത്യ.

Content Highlights: Aiden Markram Creates History With Most Catches

To advertise here,contact us