ജയ്‌സ്വാളിന് ഫിഫ്റ്റി, രാഹുൽ പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് നല്ല തുടക്കം

22 റൺസെടുത്ത കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്

ഗുവാഹത്തി ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് നല്ല തുടക്കം. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് 30 ഓവർ പിന്നിടുമ്പോൾ 92 റൺസിന് ഒന്ന് എന്ന നിലയിലാണ്. അർധ സെഞ്ച്വറിയുമായി ജയ്‌സ്വാൾ(56 ), സായ് സുദർശൻ(11 ) എന്നിവരാണ് ക്രീസിൽ. 22 റൺസെടുത്ത കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കേശവ് മഹാരാജിന്റെ പന്തിൽ എയ്ഡൻ മാർക്രം പിടികൂടുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക മികച്ച ഒന്നാം ഇന്നിങ്‌സ് ടോട്ടലാണ് സ്വന്തമാക്കിയത്. 151.1 ഓവറിൽ 489 റൺസാണ് സന്ദർശകർ നേടിയത്. സെനുരാൻ മുത്തുസ്വാമിയുടെ (109) സെഞ്ച്വറിയും, മാർക്കോ യാൻസന്‍റെ (93) തകർപ്പന്‍ ഇന്നിങ്സുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്.

206 പന്തിൽ 10 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെടെയാണ് സെനുരാൻ മുത്തുസാമി 109 റൺസ് നേടിയത്. 91 പന്തിൽ 6 ഫോറുകളും 7 സിക്സറുകളും ഉൾപ്പെടെ 93 റൺസ് നേടിയ മാർക്കോ യാൻസൺ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തിൽ അതിവേ​ഗം റൺസ് കൂട്ടിച്ചേർക്കാൻ യാൻസണ് സാധിച്ചു. കൈൽ വെറെയ്ൻ (45), ഏയ്ഡൻ മർക്രം (38), ട്രിസ്റ്റൻ സ്റ്റബ്സ് (49) എന്നിവരും മികച്ച സംഭാവനകൾ നൽകി.

ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് 30 ഓവറുകളിലായി 115 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടിത്തിളങ്ങി. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും 2 വിക്കറ്റുകൾ നേടി മികച്ച പിന്തുണ നൽകി.

Content Highlights; India vs South Africa 2nd Test Day 3; fifty for jaiswal, rahul out

To advertise here,contact us