സ്മൃതി മന്ദാനയുടെ അച്ഛന് പിന്നാലെ പ്രതിശ്രുത വരനും ആശുപത്രിയിൽ; ആരോഗ്യം മെച്ചപ്പെട്ടതോടെ ഡിസ്ചാർജായി

അച്ഛന്‍ ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായതോടെ കഴിഞ്ഞ ദിവസം നടക്കാനിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചിരുന്നു

അച്ഛന്‍ ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായതോടെ കഴിഞ്ഞ ദിവസം നടക്കാനിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചിരുന്നു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ വിവാഹ ദിവസമായ ഞായറാഴ്ച ഭക്ഷണം കഴിക്കുന്നതിനിടെയാൻ ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ സാംഗ്ലിയിലെ സര്‍വിത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇപ്പോഴിതാ അച്ഛനു പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരന്‍ പലാശ് മുഛലും ആശുപത്രിയില്‍ ചികിത്സ തേടിയ റിപ്പോർട്ടുകളാണ് പുറത്തുവന്നത്. വൈറല്‍ അണുബാധയും അസിഡിറ്റി പ്രശ്‌നങ്ങളും കാരണമാണ് പലാശിന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നത്.

റി സാംഗ്ലിയിലെ സര്‍വിത് ആശുപത്രിയില്‍ തന്നെയാണ് പലാശും ചികിത്സ തേടിയത്.എന്നാല്‍ പ്രശ്‌നം ഗുരുതരമല്ലായിരുന്നു. ഇതോടെ ചികിത്സയ്ക്കു പിന്നാലെ പലാശ് ആശുപത്രിയില്‍ നിന്ന് ഹോട്ടലിലേക്ക് മടങ്ങി.

Content Highlights:  After father's illness, Smriti Mandhana's fiancee Palash Muchhal gets hospitalised

To advertise here,contact us