സ്മൃതി മന്ദാനയുടെ പിതാവിന് ഹൃദയാഘാതം; വിവാഹച്ചടങ്ങുകള്‍ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്‌

സംഗീത സംവിധായകനായ പലാഷ് മുച്ചലാണ് സ്മൃതിയുടെ വരൻ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു. വിവാഹച്ചടങ്ങുകൾക്കിടെ താരത്തിന്റെ പിതാവിന് ഹൃദയാഘാതത്തെ തുടർന്ന് അസ്വസ്ഥതകൾ ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം. അസുഖം കാരണം പിതാവിനെ സാംഗ്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് മന്ദാനയുടെ ജന്മനാടായ സാംഗ്ലിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍ നടക്കേണ്ടിയിരുന്നത്. സംഗീത സംവിധായകനായ പലാഷ് മുച്ചലാണ് സ്മൃതിയുടെ വരൻ.

കഴിഞ്ഞ ദിവസം നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ വെച്ചാണ് പലാഷ് സ്മൃതിയോട് വിവാഹാഭ്യർത്ഥന നടത്തിയത്.ഇരുവരുടേയും പ്രൊപ്പോസൽ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ രണ്ട് ദിവസമായി ആഘോഷങ്ങൾ നടന്നുവരികയായിരുന്നു, പരമ്പരാഗത ആചാരങ്ങളായ മെഹന്തി, ഹൽദി, സംഗീത് ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു.

Breaking: Smriti Mandhana and Palash Muchhal’s wedding has been postponed after her father was rushed to the hospital, with reports claiming he suffered a heart attack. Family says his condition is stable and under observation. pic.twitter.com/KTwFcVMxqC

ഒരു മാസം മുമ്പ് സ്മൃതി ഉടൻ തന്നെ ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരുന്നു. ഇൻഡോർ സ്വദേശിയാണ് പലാഷ് മുച്ചൽ. 2014ൽ ഡിഷ്‌കിയൂൺ എന്ന ബോളിവുഡ് സിനിമയിലാണ് പലാഷ് സം​ഗീത സംവിധാന രം​ഗത്ത് കടന്നുവന്നത്. 2019 മുതൽ പലാഷും സ്മ‍തിയും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ 2024ലാണ് ഇരുവരും പ്രണയം സ്ഥിരീകരിച്ചത്. ഒരു മാസം മുമ്പ് സ്മൃതി ഉടൻ തന്നെ ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരുന്നു.

Content Highlights: Smriti Mandhana’s wedding postponed after father falls seriously ill

To advertise here,contact us