

പ്രഥമ ബ്ലൈൻഡ് വനിതാ ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ. വനിതാ ഏകദിന ലോകകപ്പില് ഹര്മന്പ്രീത് കൗറിന്റെ നേതൃത്വത്തില് ഇന്ത്യൻ വനിതാ ടീം കന്നി കീരിടം നേടിയതിന്റെ ആവേശമടങ്ങും മുമ്പെയാണ് കാഴ്ചപരിമിതിയുള്ളവരുടെ വനിതാ ടി20 ലോകകപ്പിലും ഇന്ത്യ ജേതാക്കളായത്. കൊളംബോയിൽ നടന്ന കലാശപ്പോരിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്.
കൊളംബോയിലെ പി സാറ ഓവലിൽ നടന്ന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത നേപ്പാൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് നേടി കിരീടം സ്വന്തമാക്കുകയായിരുന്നു. 44 റൺസുമായി പുറത്താകാതെ നിന്ന ഫൂല സാരനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
സെമിഫൈനലിൽ ഓസ്ട്രേലിയയെ തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. മറ്റൊരു സെമിയിൽ പാകിസ്താനെ തകർത്ത് നേപ്പാളും ഫൈനലിലെത്തി എതിരാളികൾ. ആകെ ആറ് ടീമുകളായിരുന്നു പ്രഥമ ബ്ലൈൻഡ് വനിതാ ട്വന്റി20 ലോകകപ്പിൽ പങ്കെടുത്തത്.
Content Highlights: India clinch inaugural Women's T20 World Cup for the Blind