ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യം; അപൂർവ്വ റെക്കോർഡിന് ഉടമകളായി ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ

രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ്

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ അപൂർവ്വ റെക്കോർഡ് നേട്ടവുമായി ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര. ദക്ഷിണാഫ്രിക്കൻ മുൻനിരയിലെ നാല് ബാറ്റർമാർ 35 റൺസിലധികം റൺസ് പിന്നിട്ടിട്ടും അവർക്കാർക്കും അർധ സെ‍ഞ്ച്വറി നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ല. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ​

ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡാൻ മാർക്രം 38, റയാൻ റിക്ലത്തൺ 35, ട്രിസ്റ്റൻ സ്റ്റബ്സ് 49, ക്യാപ്റ്റൻ തെംബ ബവൂമ 41 എന്നിങ്ങനെയാണ് സ്കോറുകൾ നേടിയത്. എല്ലാവരും 35 റൺസ് പിന്നിട്ടപ്പോഴും ആർക്കും അർധ സെ‍ഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കാനും കഴിഞ്ഞില്ല.

​രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ്. 49 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സ് ആണ് ടോപ് സ്കോറർ. ഇന്ത്യൻ ബൗളിങ് നിരയിൽ കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: First Time in Test History, Top-Four Get 35+ But Fail to Reach 50

To advertise here,contact us