ആഷസ് ചരിത്രത്തിലെ രണ്ടാമത്തെ അതിവേ​ഗ സെഞ്ച്വറി; റെക്കോർഡ് നേട്ടം സ്വന്തമാക്കി ട്രാവിസ് ഹെഡ്

ആഷസിലെ എക്കാലത്തെയും വേ​ഗത്തിലുള്ള സെഞ്ച്വറി നേടിയത് ഓസ്ട്രേലിയൻ മുൻ താരം ആദം ​ഗിൽക്രിസ്റ്റാണ്

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ അതിവേ​ഗ സെഞ്ച്വറിയുമായി ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്. 69 പന്തിലാണ് ഹെഡ് സെഞ്ച്വറി തികച്ചത്. ആഷസ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേ​ഗത്തിലുള്ള രണ്ടാമത്തെ സെഞ്ച്വറിയാണ് ഹെഡ് സ്വന്തമാക്കിയത്. 12 ഫോറുകളും നാല് സിക്സറുകളും അടങ്ങുന്നതാണ് ഹെഡിന്റെ ഇന്നിങ്സ്.

ആഷസിലെ എക്കാലത്തെയും വേ​ഗത്തിലുള്ള സെഞ്ച്വറി നേടിയത് ഓസ്ട്രേലിയൻ മുൻ താരം ആദം ​ഗിൽക്രിസ്റ്റാണ്. 57 പന്തിലായിരുന്നു ഹെഡിന്റെ സെഞ്ച്വറി നേട്ടം. 2006ൽ പെർത്തിലായിരുന്നു ​ഗിൽക്രിസ്റ്റിന്റെ നേട്ടം. 19 വർഷത്തിന് ശേഷം പെർത്തിൽ തന്നെ ആഷസ് ചരിത്രത്തിലെ രണ്ടാമത്തെ വേ​ഗതയേറിയ സെഞ്ച്വറിയും പിറന്നിരിക്കുകയാണ്.

അതിനിടെ മത്സരത്തിൽ ഹെഡിന്റെ സെഞ്ച്വറി മികവിൽ ഓസ്ട്രേലിയ അനായാസ വിജയത്തിലേക്ക് നീങ്ങുകയാണ്. ഇം​ഗ്ലണ്ട് മുന്നോട്ടുവെച്ച 205 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ 22 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ്. നേരത്തെ രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലണ്ട് 164 റൺസിന് ഓൾ ഔട്ടായിരുന്നു. സ്കോർ ഇം​ഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 172, ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 132, ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സ് 164, ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ഒന്നിന് 147.

Content Highlights: Travis Head Scored Second fastest in Ashes Tests

To advertise here,contact us