'സുഖം പ്രാപിച്ചു, പക്ഷെ..!'; ഗില്ലിന്റെ പരിക്കിൽ നിർണായക അപ്‌ഡേറ്റുമായി റിഷഭ് പന്ത്

ഗില്ലിന്റെ പരിക്കിൽ നിർണായക അപ്‌ഡേറ്റുമായി റിഷഭ് പന്ത്.

ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ പരിക്കിൽ നിർണായക അപ്‌ഡേറ്റുമായി റിഷഭ് പന്ത്. പരിക്കിൽ നിന്നും ഗിൽ സുഖം പ്രാപിച്ചുവെന്നും എന്നാൽ കളിക്കാൻ മാത്രം ഫിറ്റ്നസ് ഉറപ്പില്ലാത്തതിനാൽ വിശ്രമം അനുവദിച്ചതാണെന്നും പന്ത് പറഞ്ഞു. ഏകദിന പരമ്പര മുന്നിൽ കൊണ്ടുകൂടിയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നാം ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റതാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന് തിരിച്ചടിയായത്. പരിക്കിനെ തുടർന്ന് താരത്തിന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. ഗില്ലിന് പകരം സ്ഥിരം വൈസ് ക്യാപ്റ്റനായ റിഷഭ് പന്താണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 31 ഓവർ പിന്നിടുമ്പോൾ 94 റൺസിന് രണ്ട് എന്ന നിലയിലാണ്. റിയാൻ റിക്കൽട്ടൺ(35 ), എയ്ഡൻ മാർക്രം (38 ) എന്നിവരുടെ വിക്കറ്റുകളാണ്‌ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. കുൽദീപ് യാദവും ജസ്പ്രീത് ബുംറയുമാണ് വിക്കറ്റുകൾ നേടിയത്. നിലവിൽ ടെംബ ബാവുമ, ട്രിസ്റ്റൻ സ്റ്റബ്‌സ് എന്നിവരാണ് ക്രീസിൽ.

ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യൻ ടീമില്‍ രണ്ട് മാറ്റങ്ങൾ വരുത്തി. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ അക്സര്‍ പട്ടേലിന് പകരം ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. കോര്‍ബിന്‍ ബോഷിന് പകരം സെനുരാന്‍ മുത്തുസാമി ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.

Content Highlights: rishab pant update on shubhman gill injury

To advertise here,contact us