ത്രിരാഷ്ട്ര ടി20 പരമ്പര; ശ്രീലങ്കയ്ക്കെതിരെ പാകിസ്താന് വിജയം

45 പന്തില്‍ 80 റണ്‍സ് നേടിയ സഹിബ്സാദ ഫര്‍ഹാനാണ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്

ത്രിരാഷ്ട്ര ടി20 പരമ്പര; ശ്രീലങ്കയ്ക്കെതിരെ പാകിസ്താന് വിജയം
dot image

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ പാകിസ്താന് വിജയം. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് പാകിസ്താന്‍ വിജയം സ്വന്തമാക്കിയത്. ശ്രീലങ്ക ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 27 പന്ത് ബാക്കിനില്‍ക്കേ പാക് പട മറികടന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 128 റണ്‍സ് നേടിയത്. ശ്രീലങ്കന്‍ നിരയില്‍ ജനിത് ലിയാങ്കെ (38 പന്തില്‍ 41) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. കുശാല്‍ പെരേര (25), കാമില്‍ മിഷാര (22), പതും നിസ്സങ്ക (17), വാനിന്ദു ഹസരങ്ക (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. കുശാല്‍ മെന്‍ഡിസ് (3), ഷനക (0), മെന്‍ഡിസ് (3) എന്നിവരും പുറത്തായി. വിയസ്‌കാന്ത് (0) പുറത്താവാതെ നിന്നു. മുഹമ്മദ് നവാസ് പാകിസ്താന് വേണ്ടി മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ പാകിസ്താന്‍ 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 45 പന്തില്‍ 80 റണ്‍സ് നേടിയ സഹിബ്സാദ ഫര്‍ഹാനാണ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്. അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫര്‍ഹാന്റെ ഇന്നിംഗ്‌സ്. ഉസ്മാന്‍ ഖാന്‍ (5) ഫര്‍ഹാനൊപ്പം പുറത്താവാതെ നിന്നു. സെയിം അയൂബ് (20), ബാബര്‍ അസം (16), സല്‍മാന്‍ അഗ (0) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് പാകിസ്താന് നഷ്ടമായത്. ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ആദ്യ മത്സരത്തില്‍ സിംബാബ്‌വെയോടും ലങ്ക പരാജയം വഴങ്ങിയിരുന്നു.

Content Highlights: PAK vs SL, T20 Tri-Series: Pakistan beats Sri Lanka to remain unbeaten

dot image
To advertise here,contact us
dot image