ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ആദ്യ ദിനം ദക്ഷിണാഫ്രിക്കയ്ക്ക് മുൻതൂക്കം. സ്റ്റംപെടുക്കുമ്പോല് ആറ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില് 246 റണ്സെടുത്തിട്ടുണ്ട് സന്ദര്ശകര്. സെനുരന് മുത്തുസാമി (25), കെയ്ല് വെറെയ്നെ (1) എന്നിവരാണ് ക്രീസില്.
ഇന്ത്യക്ക് വേണ്ടി കുല്ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
49 റണ്സ് നേടിയ ട്രിസ്റ്റണ് സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്. എയ്ഡൻ മാർക്രം 38 റൺസും റിയാൻ റിക്കിൽട്ടൺ 35 റൺസും വേണ്ടി. ക്യാപ്റ്റൻ ബാവുമ 41 റൺസും ടോണി ഡി സോഴ്സി 28 റൺസും നേടി. വിയാൻ മുൾഡർ 13 റൺസ് നേടി പുറത്തായി.
Content Highlights: Kuldeep takes three wickets; south africa vs india second test