തീയായി സ്റ്റാർക്ക്!; ആഷസിൽ ഓസീസിനെതിരെ തുടക്കം പാളി ഇംഗ്ലണ്ട്

സാക്ക് ക്രോളിയും ജോ റൂട്ടും പൂജ്യത്തിന് പുറത്തായി

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റായ പെർത്തിൽ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തിലെ തകർച്ച. 39 റൺസിനിടെ ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഓസീസിനായി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. സാക്ക് ക്രോളിയും ജോ റൂട്ടും പൂജ്യത്തിന് പുറത്തതായപ്പോൾ ബെൻ ഡക്കറ്റ് 21 റൺസ് നേടിയും പുറത്തായി.

ഓസീസിനെതിരെ 14 ഓവർ പിന്നിടുമ്പോൾ 67 റൺസിന് മൂന്ന് എന്ന നിലയിലാണ്. 34 റണ്‍സോടെ ഒല്ലി പോപ്പും 8 റണ്‍സോടെ ഹാരി ബ്രൂക്കും ക്രീസില്‍.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാലു പേസര്‍മാരുമായാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനിറങ്ങുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പന്ത്രണ്ടംഗ ടീമില്‍ നിന്ന് സ്പിന്നര്‍ ഷൊയ്ബ് ബഷീറിനെ ഒഴിവാക്കിയപ്പോള്‍ പേസര്‍ ബ്രെയഡ്ൻ കാര്‍സ് ഇംഗ്ലണ്ടിന്‍റെ അന്തിമ ഇലവനിലെത്തി.

പരിക്കുമൂലം സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ഇല്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. ബെയ്ക്ക് വെതറാൾഡും ബ്രണ്ടൻ ഡോഗെറ്റും ഓസീസിനായി അരങ്ങേറി.

Content Highlights: mitchell starc take 3 wickets ashes 2025 aus vs eng

To advertise here,contact us