ചരിത്രം കുറിച്ച് സ്റ്റാർക്ക്!; ആഷസിൽ ഇനി ഇതിഹാസ നിരക്കൊപ്പം

ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് 2025 ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമായ പെർത്തിൽ സ്റ്റാർക്ക് ആഞ്ഞടിച്ചപ്പോൾ ഇംഗ്ലണ്ടിന് തുടക്കത്തിലെ തകർച്ച

ആഷസ് ടെസ്റ്റ് ചരിത്രത്തിൽ നൂറ് വിക്കറ്റുകൾ നേടി ഓസ്‌ട്രേലിയയുടെ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ആഷസ് ടെസ്റ്റിൽ ഇതുവരെ സ്റ്റാർക്ക് അടക്കം 21 പേരാണ് നൂറ് വിക്കറ്റ് എന്ന നാഴിക കല്ല് പിന്നിട്ടിട്ടുള്ളത്. 44.8 റൺസ് ശരാശരിയിലാണ് സ്റ്റാർക്കിന്റെ നേട്ടം. ഈ ശരാശരി ആഷസ് 100 വിക്കറ്റ് ക്ലബിലെ മറ്റ് 20 താരങ്ങളുടേതിനേക്കാൾ മികച്ചതാണ്.

അതേ സമയം ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് 2025 ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമായ പെർത്തിൽ സ്റ്റാർക്ക് ആഞ്ഞടിച്ചപ്പോൾ ഇംഗ്ലണ്ടിന് തുടക്കത്തിലെ തകർച്ച. 39 റൺസിനിടെ ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി.

ഓസീസിനായി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. സാക്ക് ക്രോളിയും ജോ റൂട്ടും പൂജ്യത്തിന് പുറത്തതായപ്പോൾ ബെൻ ഡക്കറ്റ് 21 റൺസ് നേടിയും പുറത്തായി. ഒടുവിൽ ലഞ്ചിന് പിരിയുമ്പോൾ ഒല്ലി പോപ്പിന്റെ വിക്കറ്റാണ് ഗ്രീൻ നേടിയത്. 28 റണ്സുഅംയി ഹാരി ബ്രൂക്ക്, നാല് റൺസുമായി ബെൻ സ്റ്റോക്സ് എന്നിവരാണ് ക്രീസിൽ.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാലു പേസര്‍മാരുമായാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനിറങ്ങുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പന്ത്രണ്ടംഗ ടീമില്‍ നിന്ന് സ്പിന്നര്‍ ഷൊയ്ബ് ബഷീറിനെ ഒഴിവാക്കിയപ്പോള്‍ പേസര്‍ ബ്രെയഡ്ൻ കാര്‍സ് ഇംഗ്ലണ്ടിന്‍റെ അന്തിമ ഇലവനിലെത്തി.

പരിക്കുമൂലം സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ഇല്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. ബെയ്ക്ക് വെതറാൾഡും ബ്രണ്ടൻ ഡോഗെറ്റും ഓസീസിനായി അരങ്ങേറി.

Content Highlights: mitchell starc 100 wickets in ashes history , record

To advertise here,contact us