കരിയറിലെ നൂറാം ടെസ്റ്റില് അപൂര്വനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് താരം മുഷ്ഫീഖുര് റഹീം. അയര്ലന്ഡിനെതിരായ രണ്ടാം ടെസ്റ്റില് കരിയറിലെ പതിമൂന്നാം സെഞ്ച്വറിയാണ് മുഷ്ഫീഖുര് നേടിയത്. ഇതിന് മുമ്പ് പത്ത് താരങ്ങൾ മാത്രമാണ് നൂറാം ടെസ്റ്റില് സെഞ്ച്വറി നേടിയിട്ടുള്ളത്.
മത്സരത്തിൽ 214 പന്തില് 106 റൺസാണ് റഹീം നേടിയത്. അഞ്ചു ഫോറുകൾ അടക്കമാണ് ഇന്നിങ്സ്. റഹീമിന് പുറമെ 128 റണ്സടിച്ച വിക്കറ്റ് കീപ്പര് ലിറ്റണ് ദാസും ബംഗ്ലാദേശ് സ്കോറിലേക്ക് സംഭാവന നല്കി. മൊമിനുൽ ഹഖ് 63 റൺസും മെഹ്ദി ഹസൻ 47 റൺസും നേടി, ഇതോടെ ആദ്യ ഇന്നിങ്സിൽ 476 റൺസ് എന്ന കൂറ്റൻ സ്കോറാണ് ബംഗ്ലാദേശ് നേടിയത്.
അയര്ലന്ഡിനെതിരായ ആദ്യ ടെസ്റ്റില് ബംഗ്ലാദേശ് ഇന്നിംഗ്സിനും 47 റണ്സിനും ജയിച്ചിരുന്നു. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഈ മത്സരം കൂടി ജയിക്കുകയാണെങ്കിൽ ബംഗ്ലാദേശിന് പരമ്പര സ്വന്തമാക്കാം.
Content Highlights:Mushfiqur Rahim hundred in 100th Test for bangladesh