ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു. ബെയ്ക്ക് വെതറാൾഡും ബ്രണ്ടൻ ഡോഗെറ്റും പെർത്തിൽ ഓസീസിനായി അരങ്ങേറും.
സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഓൾറൗണ്ടർ ബ്യൂ വെബ്സ്റ്റർ ടീമിൽ നിന്ന് പുറത്തായി. കാമറൂൺ ഗ്രീൻ ഇലവനിൽ തിരിച്ചെത്തി.
ജൂണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ടീമിൽ നിന്ന് പുറത്തായ മാർനഷ് ലബുഷെയ്നും ഇലവനിൽ തിരിച്ചെത്തി.
പേസ് ഡിപ്പാർട്ട്മെന്റിൽ ഡോഗറ്റിനൊപ്പം പരിചയസമ്പന്നരായ മിച്ചൽ സ്റ്റാർക്കും ഹേസൽവുഡും പന്തെറിയും. വലംകൈയ്യൻ ബൗളർ നഥാൻ ലിയോൺ പ്രധാന സ്പിന്നറാകും. പരിക്കുമൂലം സ്ഥിരം പേസർമാരായ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ടീമിൽ ഇല്ല.
ഓസ്ട്രേലിയക്കെതിരായ ഒന്നാം ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ 12 അംഗ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.സ്പിന്നർ ഷുഐബ് ബഷീറിനെ 12 അംഗ ടീമില് ഉൾപ്പെടുത്തിയിട്ടുണ്ട്. പെര്ത്തിലെ ഒപ്ടസ് സ്റ്റേഡിയത്തിലും പേസും ബൗണ്സും കണക്കിലെടുത്ത ഇംഗ്ലണ്ടിന്റെ 12 അംഗ ടീമിൽ അഞ്ച് ഫാസ്റ്റ് ബൗളർമാരെ ഉള്പ്പെടുത്തിയിട്ടുണ്ട്. ഷുഐബ് ബഷീർ, പേസർ ബ്രൈഡൻ കാർസ് എന്നിവരിൽ ഒരാളായിരിക്കും അന്തിമ ഇലവനില് നിന്ന് പുറത്തിരിക്കുക.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ 12 അംഗ ടീം: ബെൻ ഡക്കറ്റ്, സാക് ക്രോളി, ഒലി പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത്, ഗസ് അറ്റ്കിൻസൺ, മാർക് വുഡ്, ജോഫ്ര ആർച്ചർ, ഷുഐബ് ബഷീര്, ബ്രെയ്ഡന് കാര്സ് എന്നിവരാണ് പന്ത്രണ്ടംഗ ടീമിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ.
ഓസ്ട്രേലിയൻ ടീം: ജെയ്ക്ക് വെതറാൾഡ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് ക്യാരി (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ബ്രെൻഡൻ ഡോഗെറ്റ്, സ്കോട്ട് ബോലൻഡ്.
Content Highlights:Australia confirm dual debutants for first ashes test