വൈഭവ് ഔട്ടായിരുന്നില്ലെങ്കിൽ ഇന്ത്യ ജയിച്ചേനെ!; പാക് താരത്തിന്റെ ഷൂ ബൗണ്ടറി ലൈനിൽ തട്ടിയതായി ആരോപണം

താരത്തിന്റെ പുറത്താകലാണ് പാക് വിജയത്തിൽ നിർണായകമായത്.

റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിലെ ഇന്ത്യ– പാകിസ്ഥാൻ മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ പുറത്താകലിൽ വിവാദം. ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ വൈഭവ് മത്സരത്തിൽ 28 പന്തുകൾ നേരിട്ട് 45 റൺസ് നേടിയിരുന്നു പുറത്തായത്. സിക്സുകളും അഞ്ചു ഫോറുകളും താരം ബൗണ്ടറി കടത്തി. താരത്തിന്റെ പുറത്താകലാണ് പാക് വിജയത്തിൽ നിർണായകമായത്.

സുഫിയാൻ മുഖീം എറിഞ്ഞ പത്താം ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് ഫൈഖ് ക്യാച്ചെടുത്താണ് വൈഭവിന്റെ പുറത്താകൽ. വൈഭവ് സിക്സിനു ശ്രമിച്ചപ്പോൾ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് പാക്ക് ഫീൽഡർ പന്ത് പിടിച്ചെടുക്കുകയായിരുന്നു. ബൗണ്ടറി ലൈനിന് തൊട്ടടുത്തുനിന്ന് ക്യാച്ചെടുത്തതിനു പിന്നാലെ പാക്ക് താരങ്ങൾ ആഘോഷം തുടങ്ങിയിരുന്നു.

എന്നാൽ റീപ്ലേ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു അംപയർ ഔട്ട് അനുവദിച്ചത്. പക്ഷേ, പാക്ക് താരം മുഹമ്മദ് ഫൈഖിന്റെ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടിയോ, ഇല്ലയോ എന്നത് ഈ ദൃശ്യങ്ങളിലും പൂർണമായും വ്യക്തമായിരുന്നില്ല.

റീപ്ലേകളുടെ സമയത്ത് എല്ലാ ‘ആംഗിളുകളിൽ’ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. താരത്തിന്റെ ഷൂസിന്റെ പുറകുവശം ബൗണ്ടറി ലൈനിൽ തട്ടിയോ എന്നതാണ് സംശയം. ഇതോടെ അംപയറുടെ തീരുമാനത്തിനെതിരെ ഒരു വിഭാഗം ആരാധകർ രംഗത്തെത്തി.

A fine innings from Vaibhav Suryavanshi ends on 45 off 28. ☝🏼He looks frustrated with himself on his way back. 🤕#RisingStarsAsiaCup #INDAvsPAKA #Sportskeeda pic.twitter.com/vk07IMyAs9

മത്സരത്തില്‍ പാകിസ്താൻ എ ഒമ്പത് വിക്കറ്റിന്റെ മിന്നും ജയം നേടി. ഇന്ത്യ ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 പന്തുകൾ ബാക്കി നിൽക്കെ പാകിസ്താൻ മറികടന്നു.

Content Highlights: vaibhav suryavanshi not out vs pakistan; fans asking

To advertise here,contact us